ചെന്നൈ: 61 വയസ്സുകാരനായ റിട്ടയേഡ് അധ്യാപകന് നീറ്റ് പരീക്ഷയെഴുതിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും അത് പാതി കളിതമാശയായേ കണ്ടുള്ളൂ. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ കളി കാര്യമായി. ധര്‍മപുരി സ്വദേശിയായ കെ.ശിവപ്രകാശത്തിന് ഉയര്‍ന്ന റാങ്ക് തന്നെ കിട്ടി.
വേണമെങ്കില്‍ മെഡിക്കല്‍ സീറ്റ് കിട്ടാവുന്ന റാങ്കാണ്. പക്ഷെ പിന്നീട് അദ്ദേഹം പുതിയ തലമുറക്കാരുടെ ഒരു മെഡിക്കല്‍ അഡ്മിഷന് നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി മെഡിക്കല്‍ സീറ്റ് വേണ്ടെന്ന് വച്ചു.
കഴിഞ്ഞ വര്‍ഷമാണ് കെ ശിവപ്രകാശം നീറ്റ് എഴുതിയത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു ശിവപ്രകാശമിന്റെ ലക്ഷ്യം. ഉന്നത റാങ്കും കിട്ടി. മെഡിക്കല്‍ അഡ്മിഷനുള്ള മെമ്മോ വന്നു. ഗവണ്മെന്റ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള (7.5) സംവരണ സീറ്റിലേക്ക് നടന്ന കൗണ്‍സിലിങില്‍ പൂര്‍വ വിദ്യാര്ഥിക്കൊപ്പമെത്തിയ ശിവപ്രകാശം സീറ്റ് വേണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഇളം പ്രായക്കാരായ ഒരു വിദ്യാര്‍ഥിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് 40-50 വര്‍ഷം മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാനാകും. മാത്രമല്ല, താന്‍ കാരണം വെറുതെ ഒരു കുട്ടിയുടെ ഭാവി നശിപ്പിക്കുകയും വേണ്ട. അങ്ങിനെ കൗണ്‍സിലിങില്‍ പങ്കെടുക്കേണ്ടെന്ന് ശിവപ്രകാശം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: