കുന്നത്തൂര്‍: ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിലെ ഊട്ടുപുര സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. ക്ഷേത്രത്തിന് തെക്ക് തടാക തീരത്തെ അമ്പലക്കടവിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഊട്ടുപുര സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ അന്നദാനം, വിവാഹങ്ങളുമായി ബന്ധപ്പെട്ട സദ്യ തുടങ്ങിയവ ഇവിടെയായിരുന്നു നടന്നുവന്നത്. പണ്ടിന്നീട് ക്ഷേത്രത്തിന് മുന്നില്‍ സദ്യാലയം നിര്‍മിച്ചതോടെ ഊട്ടുപുര ഉപയോഗിക്കാതെയായി.
ഇതോടെ ഊട്ടുപുര ആകെ കാടുമൂടുകയും തകര്‍ന്ന് തുടങ്ങി. സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറി. മേല്‍ക്കൂര തകര്‍ന്ന് ഭിത്തികള്‍ പൊട്ടിക്കീറിയ നിലയിലാണ് ഊട്ടുപുര. ഊട്ടുപുര സംരക്ഷിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ ഇവിടം സന്ദര്‍ശിക്കുകയും പുന:രുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണ്ടിന്നീട് ദേവസ്വം ബോര്‍ഡ് ഇത് ഉപേക്ഷിച്ചു.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഊട്ടുപുര പൈതൃക സ്മാരകമായി സംരക്ഷിച്ച് സനാതന ധര്മപാഠശാലയും ക്ഷേത്ര കലകള്‍ അഭ്യസിപ്പിക്കാനുള്ള കേന്ദ്രവുമാക്കി മാറ്റണമെന്നാണ് ഭക്തരുടെ ആവശ്യം. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ ഊട്ടുപുര സന്ദര്‍ശിച്ചു. ഭക്തരും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും ആവശ്യം പ്രസിഡന്റിന്റെ ശ്രദ്ധയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: