ന്യൂദല്‍ഹി: ‘ഇന്ത്യ @75 മുതല്‍ ഇന്ത്യ @100’ വരെയുള്ള അടുത്ത 25 വര്‍ഷത്തെ അമൃത കാലഘട്ടത്തില്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കാനുള്ള അടിത്തറ പാകാനും രൂപ രേഖ തയ്യാറാക്കാനും ഈ ബജറ്റ് ശ്രമിക്കുന്നു എന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
മാക്രോ, മൈക്രോ സാമ്പത്തിക തലങ്ങളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളും വിധം ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെയും ഫിന്‍ടെക്കിന്റെയും പ്രോത്സാഹനം, സാങ്കേതികവിദ്യ അധിഷ്ഠിത വികസനം, ഊര്‍ജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ പ്രവര്‍ത്തനം, സ്വകാര്യ നിക്ഷേപം എന്നിവ പ്രത്യേക ഊന്നല്‍ നല്കുന്ന മേഖലകളായിരിക്കും.
1) പ്രധാനമന്ത്രി ഗതിശക്തി, 2) എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം; ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കലും നിക്ഷേപവും, സൂര്യോദയ വ്യവസായ ശ്രേണിയിലെ (സണ്‍റൈസ്) അവസരങ്ങള്‍, 3) ഊര്‍ജ്ജ പരിവര്‍ത്തനവും കാലാവസ്ഥാ പ്രവര്‍ത്തനവും, 4) നിക്ഷേപങ്ങള്‍ക്കുള്ള ധനസഹായം എന്നിവ ബജറ്റിന്റെ മുന്‍ഗണനകളാണെന്ന് മന്ത്രി പ്രസ്താവിച്ചു.
ശക്തമായ വളര്‍ച്ചയുടെ പ്രയാണം തുടരാന്‍ എല്ലാവരുടെയും പ്രയത്നം (‘സബ്ക പ്രയാസ്’) ഇന്ത്യയെ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ ദരിദ്ര ജനവിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും, വ്യത്യസ്ത വരുമാന പരിധിയില്‍ വരുന്ന ജനസംഖ്യയുടെ വലിയൊരു വിഭാഗമായ മധ്യവര്‍ഗത്തിന് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിലും മന്ത്രി ശക്തമായ പ്രതിബദ്ധത പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: