തിരുവനന്തപുരം: മാസപ്കാ സാത് സപ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് സര്‍ക്കാര്‍ ബജറ്റ് അവതരണം നടത്തിയിരിക്കുന്നത്. എന്നാണ് ധനകാര്യ വിദഗ്ദ്ധനും എസ് ബി ഐ ചീഫ് ജനറല്‍ മാനേജരുമായ എസ് ആദികേശവന് പറയുന്നത്.
നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും ഈ ബജറ്റ് മികച്ചതാണെന്ന് പറയാന്‍ സാധിക്കും. രാജ്യത്ത് ആകമാനം വളര്‍ച്ചയ്ക്ക് ഉതകുന്ന നടപടികള്‍ പരമാവധി ഉള്‍പ്പെടുത്തികൊണ്ടാണ് ബജറ്റ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള വളര്‍ച്ച രാജ്യത്തിനാകമാനം കൈവരിക്കാനാകും. എല്ലാ പ്രദേശത്തും വളര്‍ച്ചയ്ക്ക് സാധ്യതയുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബജറ്റായാണ് കാണാനാകുക. ജന്മഭൂമി ഓണ്ലാനു നല്കിയ അഭിമുഖത്തില്‍ ആദികേശവന് പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: