തിരുവനന്തപുരം: വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഊന്നല്‍ നല്‍കുന്നത് സുതാര്യത ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. ‘നമ്മുടെ രാഷ്ട്രത്തിന്റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വ്യക്തവും ശക്തവുമായ ഊന്നല്‍ നല്കുന്ന ബജറ്റാണിത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും.
നിലവിലെ വെല്ലുവിളി നിറഞ്ഞതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാഹചര്യത്തില്‍, ഡിജിറ്റല്‍ രൂപ, ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ ബാങ്കിംഗ്, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഇ-പാസ്പോര്‍ട്ട് തുടങ്ങിയ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളിലുള്ള ഗവണ്മെന്റിന്റെ ഊന്നല്‍, യഥാര്‍ത്ഥ ഡിജിറ്റല്‍ ആകാനും സുതാര്യമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ വളരെയധികം സഹായിക്കും. ഈ ബജറ്റില്‍ പുതിയ നികുതികളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് തീര്‍ച്ചയായും വലിയ ആശ്വാസമാണ്. – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യസംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച 4 ലോജിസ്റ്റിക് പാര്‍ക്കുകളെ ഭക്ഷ്യ വിതരണ ശൃംഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ൂസഫലി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: