കൊല്ലം: ദേശീയപാതാ വികസനത്തിന്റെ മറവില്‍ നഗര പ്രദേശങ്ങളില്‍ നിലവും, കുളങ്ങളും, തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് വ്യാപകം. കൊല്ലം ബൈപ്പാസില്‍ മങ്ങാട് പാലത്തിന് സമീപം അനധികൃത നിലം നികത്തലും നിയമ വിരുദ്ധ നിര്‍മാണവും തകൃതി.
ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കരാര്‍ എടുത്തിരിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ സമീപ പ്രദേശങ്ങള്‍ കായല്‍തീരവും ചതുപ്പുനിലങ്ങളുമാണ്. ഇതുള്‍പ്പെടെ നിലവിലെ ബൈപ്പാസ് സ്ഥലത്ത് നിന്നും മണ്ണെടുത്ത് വ്യാപകമായ രീതിയില്‍ നികത്തുകയാണ്. കുളങ്ങളും നിലങ്ങളും തണ്ണീര്‍ത്തടങ്ങളും നഷ്ടപ്പെടുന്നതിനൊപ്പം സമീപവാസികളായ നൂറുകണക്കിന് സാധാരണക്കാരുടെ വീടുകളില്‍ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്ന രീതിയിലാണ് മണ്ണിട്ട് നികത്തുന്നത്.
പട്ടികജാതി കുടുംബങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് പ്രദേശം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രേഖാമൂലം നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും നാളിതുവരെ സ്വീകരിച്ചില്ല. ഇതിനെ തുടര്‍ന്ന് മങ്ങാട് ഡിവിഷന് കൗണ്‍സിലര്‍ ടി.ജി. ഗിരീഷ് ജില്ലാ അധികാരികള്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: