അടിമാലി: അടിമാലി ടൗണില്‍ നിന്നാരംഭിക്കുന്ന അപ്സരാകുന്ന് തലമാലി റോഡില്‍ കോണ്‍ക്രീറ്റ് ഇളകിയ ഭാഗത്ത് നിര്‍മ്മാണ ജോലികള്‍ നടത്തണമെന്നാവശ്യം വീണ്ടും ശക്തമാകുന്നു.
അടിമാലി ടൗണില്‍ നിന്നാരംഭിച്ച് അപ്സരാകുന്ന് വഴി തലമാലി, കുരങ്ങാട്ടി ഭാഗങ്ങളിലേക്ക് പോകുന്ന റോഡിന്റെ ചിലയിടങ്ങളിലാണ് കോണ്‍ക്രീറ്റിളകി കുഴികള്‍ രൂപം കൊണ്ടിട്ടുള്ളത്.കുത്തനെ കയറ്റവും കൊടും വളവുകളും നിറഞ്ഞ റോഡാണിത്.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമൊക്കെയാണ് ഇതുവഴി കൂടുതലായി കടന്നു പോകുന്നത്. കോണ്‍ക്രീറ്റിളകി കുഴി രൂപം കൊണ്ട ഭാഗങ്ങള്‍ അപകട സാധ്യത ഉയര്‍ത്തുന്നു. ഇവിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് കുഴിയടക്കണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം. ഈ റോഡിന്റെ ചില ഭാഗങ്ങളില്‍ വീതി വര്‍ധിപ്പിക്കല്‍ നടന്നതിന് ശേഷം ഇതു വഴി കൂടുതലായി വാഹനങ്ങള്‍ കടന്നു വരുന്നുണ്ട്.
പൊതുവെ റോഡിന് വീതി കുറവുള്ള ഭാഗത്താണിപ്പോള്‍ കുഴികള്‍ രൂപം കൊണ്ടിട്ടുള്ളത്. മാങ്കുളം, പീച്ചാട്, കുരിശുപാറ മേഖലകളിലേക്കുള്ള ആളുകള്‍ അടിമാലിയിലേക്ക് വേഗത്തില്‍ എത്താനുള്ള മാര്‍ഗ്ഗമായി കൂടി ഈ വഴിയെ ആശ്രയിക്കുന്നുണ്ട്. ഇതും റോഡിലെ കുഴികളടച്ച് യാത്ര കൂടുതല്‍ സുഗമമാക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: