ന്യൂദല്‍ഹി : എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരമാന്. ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയതാണ് ഇക്കാര്യം.
കാര്‍ഷിക മേഖലയില്‍ അടക്കം വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. സമഗ്രമേഖലകയ്ക്കും ഉണര്‍വ് നല്‍കുന്നതാണ് ബജറ്റെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചിട്ടുണ്ട്. ബജറ്റ് അവതരണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും അത് പ്രതിഫലിച്ചിട്ടുണ്ട്. ഇന്ന് പുത്തന്‍ ഉണര്‍വിലാണ് ഇന്ന് വില്‍പ്പന തുടങ്ങിയത്.
ബജറ്റ് അവതരണത്തിനായി കേന്ദ്രമന്ത്രി രാവിലെ 8.45ഓടെ പാര്‍ലമെന്റ് മന്ദിരത്തിലെ നോര്‍ത്ത് ബ്ലോക്കിലെത്തി. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ബജറ്റ് അവതരണത്തിന് അംഗീകാരം ലഭിക്കുന്നതിനായി 10.10ന് കാബിനറ്റ് അംഗങ്ങളുടെ യോഗം ചേര്‍ന്നത് പൂര്‍ത്തിയായി. കേന്ദ്രമന്ത്രിസഭ ബജറ്റിന് അംഗീകാരം നല്കി. വൈകിട്ട് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയും ധനമന്ത്രി വിശദീകരണം നല്‍കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയ്ക്കായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും പ്രഖ്യാപനങ്ങളുണ്ടാകും. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്നിവയിലൂടെ 2022 ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: