കൊച്ചി : തന്റെ കയ്യില്‍ ഇല്ല ഹാജരാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ച ദിലീപിന്റെ നാലാം നമ്പര്‍ ഫോണും ഹൈക്കോടതി രജിസ്ട്രാറിന് കൈമാറി. 2021ല്‍ വാങ്ങിയ ഈ ഐ ഫോണ്‍ 13 പ്രോ താനിപ്പോള്‍ ഉപയോഗിക്കുന്നില്ല. ഇത് ഹാജരാക്കാന്‍ കഴിയില്ലെന്നും ദിലീപ് കോടതിയില്‍ ഉപഹര്‍ജി നല്‍കുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പരിശോധിക്കുന്നതിന് പ്രത്യേക സംഘ്തതിന് ദിലീപിനോട് കെഞ്ചേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഫോണുകള്‍ എവിടെ പരിശോധിക്കണമെന്നൊക്കെ പ്രതികള്‍ തീരുമാനിക്കുന്നത് ക്രിമിനല്‍ കേസുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ദിലീപ് ഫോണ്‍ ഹാജരാക്കിയെങ്കിലും മൂന്നെണ്ണം മാത്രമാണ് നല്‍കിയത്. നാലാമത്തേതിനായി പഴയ മൂന്ന് ഫോണും ഹാജരാക്കാമെന്ന് ദിലീപ് സമ്മതിച്ചതോടെ നാലാമത്തെ ഫോണിലാണ് നിര്‍ണായക വിവരങ്ങളുണ്ടാകുക എന്നുകരുതി ഈ ഫോണ്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഈ ഫോണ്‍ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ 2017-ല്‍ വാങ്ങിയ ഏറ്റവും പഴക്കമുള്ള ഐ ഫോണ്‍ 10 ഹാജരാക്കിയിട്ടില്ല.
അതേസമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന പഴക്കമുള്ള ഐ ഫോണ്‍ ഏതെന്നു വ്യക്തമല്ലെന്നാണ് ദിലീപ് പറയുന്നത്. ഇതോടെ ഈ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് തുടങ്ങി. 12,000-ലേറെ വിളികള്‍ ഈ ഫോണില്‍നിന്ന് ആ വര്‍ഷം പോയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതും പള്‍സര്‍ സുനി, ദിലീപ് എന്നിവര്‍ അറസ്റ്റിലായതും ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നതും 2017-ലാണ്.
ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിടുന്നത് സംബന്ധിച്ച് ഇന്ന് ഹൈക്കോടതി തീരുമാനം കൈക്കൊള്ളും. ഉച്ചയ്‌ക്ക് 1.45-നാണ് ഉപഹര്‍ജി പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: