ടെഹറാന്‍: സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് രണ്ട് യുവാക്കളെ ഇറാന് ഭരണകൂടം വധിച്ചു. ഭരണകൂടം മറച്ചുവച്ച ഈ സംഭവം ജറുസലേം പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. മെഹര്‍ദാദ് കരിമ്പൗ, ഫരീദ് മുഹമ്മദി എന്നിവരെ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ മറാഗെ ജയിലിലാണ് വധിച്ചതെന്ന് ഇറാനിലെ ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും ജയിലില്‍ കഴിയുകയായിരുന്നു.
അന്താരാഷ്ട്ര വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇറാന്റെ ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ യുവാക്കളുടെ വധശിക്ഷ മറച്ചുവെച്ചിരിക്കുകയാണെന്ന് ഇറാനിലെ ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്വര്‍ക്ക് പറഞ്ഞു.”സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കുറ്റങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ഇറാനിയന്‍ പുരുഷന്മാരെ ഇന്ന് വധിച്ചുവെന്നും ഇറാന് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്ററും ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: