ന്യൂദല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ ആദ്യദിനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് രാജ്യചരിത്രത്തിലെ 75ാം പൂര്‍ണബജറ്റിന്റെ അവതരണം ആരംഭിച്ചു. കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നല്‍കിയിരുന്നു. രാവിലെ ധനമന്ത്രാലയത്തില്‍ നിന്നും സഹമന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു.
കോവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവരെ അനുഭവിച്ചവരെ സ്മരിച്ചു കൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണെന്നും. വാക്സിനേഷന് വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സഹായകമായെന്നും ധനമന്ത്രി. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നു. അറുപത് ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി.
നടപ്പ് സാമ്പത്തിക വര്‍ഷം 9.2% വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന് ധനമന്ത്രി. കഴിഞ്ഞ ബജറ്റുകളില്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തെ സാമ്പത്തികമേഖലയുടെ ഉണര്വിന് സഹായകമായി. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ രാജ്യത്ത് ഗതാഗത വികസനം ഉറപ്പാക്കും. ചരക്ക് നീക്കവും, ജനങ്ങളുടെ യാത്രാ സൗകര്യവും വര്‍ധിപ്പിക്കാന്‍ ഉള്ള പദ്ധതികളും ഇതിനായി ആസൂത്രണം ചെയ്യും. ഒരു രാജ്യം ഒരു ഉത്പന്നം എന്ന നയം പ്രൊത്സാഹിപ്പിക്കും. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഈ നയം സഹായിക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ 60 ലക്ഷം പേര്‍ക്ക് തൊഴിലുകള്‍ സൃഷ്ടിക്കാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: