കോട്ടയം: പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംവരണ തത്വവും,നയവും അട്ടിമറിക്കരുത് എന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആവശ്യപ്പെട്ടു. പരിവര്‍ത്തിത ക്രിസ്ത്യന്‍, മുസ്ലിം സമൂഹങ്ങള്‍ക്ക് പട്ടിക ജാതി സംവരണം നല്‍കുന്നതിനെ കുറിച്ച് പഠിക്കാന്‍ മൂന്നംഗ കേന്ദ്രസമിതിയെ നിയോഗിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഹിന്ദുഐക്യവേദി ഈ ആവശ്യം ഉന്നയിക്കുന്നത്.
നിലവിലുള്ള പട്ടിക ജാതി സംവരണ തത്വവും, നയവും അട്ടിമറിക്കപ്പെട്ടാല്‍ ഇപ്പോഴത്തെ സംവരണ വിഭാഗങ്ങള്‍ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടും. ഇത് ഹിന്ദുസമൂഹത്തിന് ദോഷകരമായി ബാധിക്കുന്നതാണ് പട്ടികജാതി സംവരണ വും പദവിയും ആവശ്യപ്പെട്ട് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ 2004ലും 2019ലും സമാനമായ രണ്ട് കേസുകള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. രണ്ട് കേസും ഒന്നായി പരിഗണിച്ച് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാകുന്ന സാഹചര്യത്തില്‍ സമിതിയെ വെച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നിലവിലെ കേസുകളിലെ സംവരണ അവകാശംപരിവര്ത്തിതര്ക്കു നല്കാന് കഴിയില്ലെന്ന സര്‍ക്കാര്‍ വാദത്തെ ദുര്‍ബലപ്പെടുത്തരുതെന്നും ഇ.എസ്. ബിജു ആവശ്യപ്പെട്ടു.
ക്രൈസ്തവരില്‍ ജാതി വിഭാഗങ്ങള്‍ ഇല്ലെന്നും, പരിവര്‍ത്തിത ക്രിസ്ത്യാനികളെ മതന്യൂനപക്ഷ മായി പരിഗണിച്ച് ന്യൂനപക്ഷ സംവരണം ആണ് നല്‍കേണ്ടത് എന്നാണ് ഭരണഘടന നിര്‍മ്മാണ സമിതിക്കു മുന്‍പാകെ ക്രൈസ്തവ മതമേലധ്യക്ഷന്മാര് ബോധിപ്പിച്ചിരുന്നത്. അത് അംഗീകരിച്ച് അവരുടെ ജനസംഖ്യ സവര്‍ണ്ണ ക്രൈസ്തവ രോടൊപ്പം ചേര്‍ക്കപ്പെട്ടു. ഹിന്ദുമതത്തിലെ ജാതീയമായ അസ്പര്‍ശ്യതയും, അവഗണനയും മൂലം നൂറ്റാണ്ടുകളായി അയിത്തത്തിലും, അടിമത്തത്തിലും ആഴ്ന്ന് മുഖ്യധാരയില്‍ നിന്നും അകറ്റ പെട്ടിരുന്ന ജനസമൂഹത്തെ ഉയര്‍ത്തുക എന്നതാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നത്.
ഹിന്ദു മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തതിലൂടെ അവരുടെ ജാതീയമായ അസ്പര്‍ശ്യത യും ഇല്ലാതായി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തി എന്നാണ് മുസ്ലിം ക്രൈസ്തവ സമൂഹങ്ങള്‍ അവകാശപ്പെട്ടത്. മതം മാറ്റുന്നതിലൂടെ സാമൂഹ്യ പിന്നോക്കാവസ്ഥ മാറും എന്നു പറഞ്ഞ മതസമൂഹ നേതാക്കള്‍ പരിവര്‍ത്തിതര്‍ക്ക് ഇപ്പോഴും പിന്നോക്കാവസ്ഥ നിലനില്ക്കുന്നു എന്ന് പരസ്യമായി പ്രസ്താവിക്കാന്‍ തയ്യാറാവണം. പരിവര്‍ത്തിതരെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിലവില്‍ ഒബിസി സംവരണം നല്കി വരുന്നുണ്ട് എന്നും ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: