ന്യൂദല്‍ഹി: ഈ നടപ്പു സാമ്പത്തിക വര്‍ഷം റെയില്‍വേയ്ക്കായി 2.15 ലക്ഷം കോടി മൂലധനച്ചെലവ് നീക്കിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതുവഴി റെയില്‍വേയെ ഇന്ത്യയുടെ വളര്‍ച്ചയുടെ എഞ്ചിനാക്കി മാറ്റുകയാണ് ലക്ഷ്യം. തിങ്കളാഴ്ച നിര്‍മ്മല സീതാരാമന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഈ സൂചനകള്‍.
2014 വരെ റിയില്വേയ്ക്ക് വേണ്ടി ഇതുവരെ വര്‍ഷം തോറും ചെലവഴിച്ചത് 45,980 കോടി രൂപയാണ്. എന്നാല്‍ ഇത് മൂലം കഴിവ്കേടും യാത്രാദുരതവും നിറഞ്ഞ് ജനങ്ങളുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്ത ഒന്നായി റെയില്‍വേ മാറി. എന്നാല്‍ ഈ നടപ്പു സാമ്പത്തിക വര്‍ഷം 2.15 ലക്ഷം കോടി മൂലധനച്ചെലവ് നീക്കിവെക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് 2014 വരെ ചെലവഴിച്ച തുകയുടെ അഞ്ചിരട്ടിയോളം വരും. – സാമ്പത്തിക സര്‍വ്വേ പറയുന്നു.
ബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വ്വേ കേന്ദ്രബജറ്റിന് വേണ്ടിയുള്ള ചട്ടക്കൂടാണ് ഒരുക്കുന്നത്. ഈ സാമ്പത്തിക സര്‍വ്വേയില്‍ ഇന്ത്യന്‍ റെയില്‍വേ മേഖല അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുമെന്ന് സൂചന നല്കുന്നു. മാത്രമല്ല, ഇതിനായി ഉയര്‍ന്ന നിലവാരത്തിലുള്ള മൂലധനച്ചെലവ് നടത്തുമെന്നും സൂചിപ്പിക്കുന്നു. സാമ്പത്തികരംഗത്ത് തിരിച്ചുവരവിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയതിനാല്‍ ഈ മൂലധനച്ചെലവ് വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നും സാമ്പത്തിക സര്‍വ്വേ പറയുന്നു.
റെയില്‍വേ രംഗത്ത് വരാനിരിക്കുന്ന വന്‍ മൂലധനച്ചെലവ് വഴി ഭാവിയില്‍ റെയില്‍വേയെ ഇന്ത്യയുടെ വളര്‍ച്ചയുടെ എഞ്ചിനാക്കി മാറ്റുമെന്നും സാമ്പത്തിക സര്‍വ്വേ പ്രവചിക്കുന്നു. റെയില്‍വേയുടെ വളര്‍ച്ചക്ക് ഉയര്‍ന്നതോതില്‍ മൂലധനച്ചെലവുണ്ടെന്നും അത് കൈവരിക്കാനായാല്‍ 2030ഓളെ ഇന്ത്യന്‍ റെയില്‍വേ ഡിമാന്റിനേക്കാള്‍ ഒരു ചുവട് മുന്നേ എത്തുമെന്നും സാമ്പത്തിക സര്‍വ്വേ പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: