കോഴിക്കോട്.കോഴിക്കോട് സഹകരണ ആശുപത്രിയുടെ ചര്‍മ്മരോഗവിഭാഗത്തിന്റെ പരസ്യത്തില്‍ അമേരിക്കന്‍ നടനും സംവിധായകനുമായ മോര്ഗന് ഫീമന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നു.
മലയാളികളുടെ വംശീയ ബോധത്തിന്റെ ഭാഗമായാണ് മോര്ഗന് ഫ്രീമവന്റെ ഫോട്ടോ ആരാണെന്ന് പോലും അറിയാതെ കട്ടൗട്ട് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ മോര്ഗന് ഫ്രീമന്‍ സിനിമാ മേഖലയ്ക്ക് നല്കിയ സംഭാവനകളെ ഓര്‍മ്മപ്പെടുത്തിയാണ് എഴുത്തുക്കാരി ശ്രീപാര്‍വ്വതി വിമര്‍ശനമുയര്‍ത്തിയത്.
അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവ ഒപിയില്‍ വച്ച് തന്നെ നീക്കം ചെയ്യുന്നുവെന്നായിരുന്നു പരസ്യ ബോര്‍ഡിലെ വാഗ്ദാനം. വിവാദമായതോടെ ആശുപത്രി അധികൃതര്‍ ബോര്‍ഡ് എടുത്തുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: