കോട്ടയം: എംജി സര്‍വകലാശാലയില്‍ കൈക്കൂലി കേസില്‍ പിടിയിലായ സി.ജെ എല്‍സി പത്താംക്ലാസ് പാസാകാതെയാണ് പ്യൂണായി എംജിയില്‍ എത്തുന്നത്. 7 വര്‍ഷത്തിനുളളില്‍ എല്‍സി അസിസ്റ്റന്റ് തസ്തികയില്‍ എത്തുകയായിരുന്നു. ഇവര്‍ കടുത്ത ഇടതു സംഘടനാപ്രവര്ത്തകയാണ്. ഇതിന്റെ ബലത്തിലാണ് ഇത്രവേഗം സ്ഥാനകയറ്റം ലഭിച്ചത്.
പരീക്ഷകള്‍ ഒന്നും നടത്താതെ ഇന്റര്വ്യൂമാത്രം നടത്തിയാണ് എല്‍സിക്ക് നിയമനം നല്‍കിയത്. ഇടതുസംഘടനകളുടെ സഹായത്തോടെയാണ് ഇവിടെ പല നിയമനങ്ങളും നടന്നിരിക്കുന്നത്. എല്‍സിയുടെ നിയമനം സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനമായിട്ടുണ്ട്. 2009ല്‍ 150 ഓളം പേര്‍ക്ക് പ്യൂണായി താല്‍ക്കാലിക നിയമനം നടന്നിരുന്നു. ഇതില്‍ എല്‍സിയും പെട്ടിരുന്നു. പിന്നീട് ഓഫീസ് അസിസ്റ്റന്റ് എന്ന് പേര്മാറ്റി വിജ്ഞാപനം നടന്നിരുന്നു. ഏഴാം ക്ലാസാണ് അന്ന് അടിസ്ഥാന യോഗ്യത. പിന്നീടിത് മാറ്റം വരുത്തി പത്താംക്ലാസ് പാസായവര്‍ തസ്തിക്ക് യോഗ്യരല്ല എന്ന വ്യവസ്ഥ ഉണ്ടാക്കി. പരീക്ഷക്ക് പകരം അഭിമുഖം മാത്രമാക്കി മാറ്റി.ഇതോടെ പാര്‍ട്ടി അനുഭാവികളെ തിരുകികയറ്റിത്തുടങ്ങി.
സ്ഥിരനിയമനത്തിന് ശേഷം എല്‍സി തുല്യതപരീക്ഷയിലൂടെ പത്താംക്ലാസും, പ്ലസ്ടുവും പാസ്സായി, എംജിയില്‍ തന്നെ പ്രൈവറ്റായി ബിരുദവും പാസ്സായി. ബിരുദമുളള ലോ പെയ്ഡ് തസ്തികയില്‍ ഉളളവര്‍ക്ക് അസിസ്റ്റന്റ് നിയമനം നല്‍കാം എന്ന് വ്യവസ്ഥ ഉണ്ട്. ആ വ്യവസ്ഥയില്‍ എല്‍സി അസിസ്റ്റന്റ് തസ്തികയില്‍ എത്തിയത്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. തിരുവല്ല സ്വദേശിനിയില്‍ നിന്ന് എംബിഎ പരിക്ഷഫലവും, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിന് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിയയിലാണ് എല്‍സി പിടിയിലായത്.
ഇതിന് മുന്‍പ് 1.25 ലക്ഷം രൂപ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ബാങ്ക് വഴി എല്‍സി കൈപ്പറ്റിയിരുന്നു. തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ എല്‍സിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ കൂട്ടുപ്രതികള്‍ ഉണ്ടൊയെന്ന സംശയത്തിലാണ് വിജിലന്‍സ്. ആരും അറിയാതെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ല എന്നാണ് വിജിലന്‍സ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: