കൊച്ചി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഉപഹര്‍ജിയും നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി. നാളെ ഉച്ചയ്ക്ക് 1.45 ന് കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് ഗോപിനാഥ് വ്യക്തമാക്കി. ദിലീപ് കൈമാറിയ ഫോണ്‍ സംബന്ധിച്ച് ദിലീപിന്റെ അഭിഭാഷകന് രാമന്‍പിള്ളയും സര്‍ക്കാര്‍ അഭിഭാഷകനും രൂക്ഷമായി തര്‍ക്കമുണ്ടായി. ആദ്യഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റിയെന്ന് കോടതി അറിയിച്ചപ്പോള്‍ ഫോണുകളും വ്യാഴാഴ്ച വരെ കോടതിയില്‍ തുടരണമെന്ന് ദീലിപ് വാദിച്ചു.
എന്നാല്‍, ഫോണുകള്‍ ഉടന്‍ ലഭിക്കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഈ തര്‍ക്കത്തിനൊടുവിലാണ് ഹര്‍ജി നാളെ തന്നെ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ഫോണുകള്‍ ഏതു ലാബില്‍ പരിശോധിക്കണമെന്നും നാളെ വ്യക്തമാക്കും. ഒരു ഘട്ടത്തില്‍ തങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: