ഡോ. പി.പി. സൗഹൃദന്
പരമശിവനാണ് വിശ്വപ്രപഞ്ചത്തിലെ ഏറ്റവും വലിയ ‘വൈഷ്ണവന്’ എന്നറിയുമ്പോള്‍ പണ്ട് ഭാരതത്തില്‍ നടന്നിരുന്ന ശൈവ-വൈഷ്ണവ സംഘര്‍ഷങ്ങള്‍ എത്ര നിരര്‍ഥകമെന്നു ബോധ്യമാവും. ശ്രീബുദ്ധനും 64 അവതാരങ്ങള്ക്കുശേഷമാണ് സിദ്ധാര്ഥനായും പിന്നെ പ്രബുദ്ധനായും മാറിയത്. ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അംശാവതാരമായാണ് കരുതുന്നത്. ഈ പ്രപഞ്ചത്തില്‍ ഈശ്വരന് മാത്രമേ ഉള്ളൂ എന്നു പറയുമ്പോള്‍ പുല്ലും, പുഴുവും, കല്ലും, കാറ്റും, കടലും, പൂമ്പാറ്റയും, കൊടി -ചെടി കളും, നരനും, നാരിയും, പക്ഷിയും, പാറയും, ജലവും, അഗ്നിയും, ശൂന്യതയും ഒക്കെയായി ജനിക്കാന്‍ മറ്റാരുണ്ട്?
ലളിതാസഹസ്രനാമം ആസകലം മധുരകോമളകാന്ത പദാവലി’യാണ്. ശിവപത്നിയായ പാര്‍വതിയുടെ മറ്റു രൂപ-ഭാവങ്ങളാണ് ലളിത, കാളി, മഹാകാളി, ചാമുണ്ഡി, രുദ്ര, മഹേശ്വരി, ദുര്‍ഗ, ഭഗവതി, ആദിപരാശക്തി, അഷ്ടമൂര്‍ത്തി രൂപിണി, ജഗദംബിക, കാത്യായനി, ജഗന്നാഥ, (ശ്രീമതി രാധാദേവി), ഡാകിനീശ്വരി (ഡാഡിമീശ്വരി), ത്രിപുരസുന്ദരി, നാരായണി, മഹാലക്ഷ്മി, സരസ്വതി പഞ്ചബ്രഹ്മാത്മൈക്യ സ്വരൂപിണി, പരാശക്തി, മഹാപരമേശ്വരി, ബ്രഹ്മാക്യസ്വരൂപിണി, ഭക്തസൗഭാഗ്യദായിനി, ഭവാനി, ഭവനാശിനി (ഭവരോഗനാശിനീ), മഹാത്രിപുരസുന്ദരി, മഹാദേവി , മഹാമായാ, മഹായോഗേശ്വരേശ്വരീ, മഹാലക്ഷ്മീ, മഹേശ്വരീ, മൂലപ്രകൃതിഃ, യോഗിനീ, രാജരാജേശ്വരീ, ലളിതാംബികാ, ലീലാവിനോദിനീ, വര്ണരൂപിണി, വാഗധീശ്വരീ, വിദ്യയുടെയും അവിദ്യയുടെയും സ്വരൂപിണി (വിദ്യാവിദ്യാസ്വരൂപിണി), ആകാശത്തെ പ്രസവിച്ചവള്‍ (വിയത് പ്രസൂഃ (837), വിശ്വത്തെ ഉള്ളില്‍ ഒതുക്കിയവള്‍ (വിശ്വഗര്ഭാ), വിഷ്ണുമായാ, വേദജനനീ, വൈഷ്ണവീ ഇച്ഛാശക്തി-ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണൈ്യ നമഃ, ശാസ്ത്രമയീ, സച്ചിദാനന്ദസ്വരൂപിണൈ്യ നമഃ സദസദ്രൂരൂപധാരിണി (സത്തും അസത്തും ആയിരിക്കുന്നവള്‍, മഹാലക്ഷ്മിയും ചേട്ടത്തിയായ ജ്യേഷ്യുമായവള്), സമയാന്തസ്ഥാ, സര്വമന്ത്രസ്വരൂപിണി, സര്വമൃതുനിവാരിണി (ലളിതാസ ഹ്രസനാമജപം മൃത്യുഭയനാശകവും മൃത്യുഞ്ജയവുമാണ്), സര്വവ്യാധി പ്രശമിനി, സര്‍വാന്തര്യാമിണീ (എല്ലാവരുടെയും എല്ലാ പ്രപഞ്ച വസ്തുക്കളുടെയും ഉള്ളില്‍ സ്ഥിതിചെയ്യുന്നവള്‍), സര്വോപനി ഷദുദ്ഘുഷ്ടാ, സംശയഘ്നീ, ശിവശക്തൈ്യക്യരൂപിണീ, വിശ്വഭ്രമണകാരിണീ , ഗോവിന്ദ രൂപിണീ, പദ്മനാഭസഹോദരീ , വിഷ്ണുമായാ എന്നിങ്ങനെ യുള്ള നാമാവലികളില്‍ പ്രകടമാവുന്നത്.
ദേവിയുടെ ആയിരം നാമങ്ങളും ഒരുപോലെ പ്രാധാന്യമുള്ളവയാണ്. എങ്കിലും ശ്രവണമാത്രയില്‍ നമുക്ക് അത്ഭുതം ജനിപ്പിക്കുന്ന ഏതാനും നാമങ്ങള്‍ എടുത്തുപറഞ്ഞു എന്നേയുള്ളൂ. അവയുടെ സുലളിതമായ അര്‍ഥവിവരണം വ്യാഖ്യാതാവ് നല്‍കിയിട്ടുള്ളത് ആവര്‍ത്തിച്ച് വായിച്ചു ഹൃദിസ്ഥമാക്കേണ്ടതാണ്. വിശ്വഭ്രമണകാരിണിയെന്നാല് ക്ഷീരപഥത്തിലെ (ങശഹസ്യ ംമ്യ) അനന്തകോടി നക്ഷത്രഗോളങ്ങളെ ഭ്രമണം ചെയ്യിക്കുന്ന ആദിപരാശക്തിയാകുന്നു ലളിതാദേവി.
”ഭ്രാമയന് സര്‍വഭൂതാനി യന്ത്രാരൂഢാനി മായയാ’ (ഭ ഗീ, 18-61) ഉള്ള നക്ഷത്രങ്ങള്‍ പലതും പൊലിയുകയും പുതിയവ ഉണ്ടാകുകയും ചെയ്യുന്നു. ആരാണ് ഇത് നിയന്ത്രിക്കുന്നത്. അപ്പോഴുണ്ടാകുന്ന തമോഗര്‍ത്തത്തിലെ വസ്തുവിന്റെ ഭാരം നോക്കിയാല്‍ ഒരു സ്പൂണില്‍ കൊള്ളുന്നവയ്ക്കുപോലും നമ്മുടെ ഭൂമിയെക്കാള്‍ ഭാരമുണ്ട്.
ലളിതാസഹസ്രനാമജപത്തിന്റെ ഫലശ്രുതിയില്‍ പറയുന്നു: ഇത് രഹസ്യങ്ങളില്‍ വച്ച് രഹസ്യമാണ്. അനന്യസദൃശമായ സ്തോത്രമാണ്. സര്വരോഗശമനവും സമ്പദ് വര്ധനകരവും അപമൃതുനാശകവുമാണ്. പുരുഷാര്ഥപ്രദായകമാണ് (ധര്‍മ-അര്‍ഥ-കാമ-മോക്ഷം). പാപനാശകരമാണ്. സര്വസൗഭാഗ്യകരമാണ്. ഒടുവില്‍ സായൂജ്യപദവി ലഭിക്കും എന്നതും നിശ്ചയമാണ്. ഇതില്‍പ്പരം എന്തുവേണം?
പക്ഷേ ജപം എങ്ങനെ വേണം? നിര്‍മമനായി, നിഷ്കാമനായി, പഞ്ചശുദ്ധി (പഞ്ചേന്ദ്രിയശുദ്ധി, വാക്ശുദ്ധി, ദേഹശുദ്ധി, മനഃശുദ്ധി, ഗൃഹശു ദ്ധി) യോടെ ജപിച്ചാല്‍ മനസും വപുസും കുളിര്‍ക്കും തളിര്‍ക്കും. അതിന് നമുക്ക് സദാ ഏകാഗ്രത ലഭിക്കട്ടെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: