തൃശ്ശൂര്‍: കെ-റെയിലില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്ന് കവി കെ. സച്ചിദാനന്ദന്‍ (k sachidanandan). സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം. ഇത് സംബന്ധിച്ച് ഇനി പ്രതികരിക്കാനില്ലെന്നും സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. മൂന്ന് കാരണങ്ങളാണ് പുനഃപരിശോധനക്കായി സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടുന്നത്.
സേവനമെന്ന നിലയ്‌ക്കായതിനാല്‍ കെ-റെയില്‍ ലാഭമുണ്ടാക്കണമെന്നില്ല. പക്ഷേ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് താങ്ങാനാകുമോയെന്ന് പരിശോധിക്കണം. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തണം. മൂന്നാമതായി യാത്രാസൗകര്യം മെച്ചപ്പെടുത്താനായി ഇതിലും ഉചിതമായ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം.
മാര്‍ക്‌സിസമെന്ന് കരുതി തങ്ങള്‍ നടപ്പാക്കുന്നത് മുതലാളിത്ത വികസനമാണെന്ന് തിരിച്ചറിയാത്തവരോടും പരിസ്ഥിതി വാദത്തിന്റെ പേരില്‍ കാല്‍പനിക വാദങ്ങള്‍ നിരത്തുന്നവരോടും തനിക്കൊന്നും പറയാനില്ലെന്നും കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: