പാലക്കാട് : കോളേജ് ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 20കാരി ആത്മഹത്യ ചെയ്തു. പാലക്കാട് റെയില്‍വെ കോളനിക്ക് സമീപം ഉമ്മിനിയിലാണ് സംഭവം. സുബ്രഹ്മണ്യന് – ദേവകി ദമ്പതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ബീന. അമ്മ ഇന്നലെ ഫീസടയ്ക്കാന്‍ കോളേജിലെത്തിയിരുന്നു. എന്നാല്‍ ഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞെന്ന് പറഞ്ഞ് കോളേജ് അധികൃതര്‍ പണം വാങ്ങിയില്ല.
ഫീസടയ്ക്കണമെങ്കില് ഇനി സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെട്ടു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് ബീന തൂങ്ങിമരിച്ചതെന്നും സഹോദരന് ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: