തിരുവനന്തപുരം: സർക്കാർ മേഖലയിൽ മദ്യ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് ബിവറേജസ് എംഡിയുടെ ശുപാര്‍ശ. ജവാന് മദ്യത്തിന്റെ ഉദ്പാദനം കൂട്ടണമെന്നും പാലക്കാട് മലബാര്‍ ഡിസ്റ്റിലറി തുറക്കണമെന്നുമാണ് പ്രധാന ആവശ്യം.
നിലവില്‍ 7,000 കെയ്സ് മദ്യമാണ് പ്രതിദിനം ഉദ്പാദിപ്പിക്കുന്നത്. ഇത് 16,000 കെയ്സാക്കി ഉദ്പാദനം ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളില്‍ വിതരണമുണ്ടെങ്കിലും ഇനിയും ജവാന് മദ്യത്തിന് ആവശ്യക്കാരുണ്ടെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാര്‍ അനുകൂല നിലപാടെടുത്താല്‍ പുതിയ എക്സൈസ് നയത്തിന്റെ ഭാഗമായി പ്രഖ്യാപനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: