സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ‘സൂരറൈ പോട്ര്’ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. അപര്‍ണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ഇപ്പോഴിതാ ഹിന്ദി റീമേക്ക് വരുന്നു.
അക്ഷയ് കുമാര്‍ ആകും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന് എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ ആകും കേന്ദ്ര കഥാപാത്രത്തെ അവതിരിപ്പിക്കുക എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
കോവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമായിരുന്നു ‘സൂരറൈ പോട്ര്’. ഹിന്ദി റീമേക്ക് വരുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.പക്ഷേ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടില്ല. ഓസ്കര് നോമിനേഷന് പട്ടികയില്‍ ഈ വര്‍ഷം സ്ഥാനം പിടിച്ച സിനിമകൂടിയാണ് സൂരറൈ പോട്ര്.
നിലവില്‍ ഇമ്രാന് ഹാഷ്മിയ്ക്കൊപ്പം സെല്‍ഫി എന്ന ചിത്രത്തിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ഇതിന് ശേഷം അക്ഷയ് സുരറൈ പോട്ര് റീമേക്കില്‍ ജോയിന്‍ ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക. സൂര്യയുടെ 2ഡി എന്റര്ടെയ്ന്മെന്റ്സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: