ദുബായ്: അടുത്ത ദിസങ്ങളില്‍ ദുബായില്‍ (Dubai) ഭീകരമായ രീതിയില്‍ മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. ജനങ്ങള്‍ നിരത്തുകളില്‍ അടക്കം കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( National Center of Meteorology (NCM) പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂടല്‍മഞ്ഞ് കനത്തതോടെ ചിലയിടങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
മഞ്ഞിന്റെ വ്യാപനം ദൂരക്കാഴചയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും കാണാനാവാത്ത സ്ഥിതിയും ഉണ്ടായേക്കാമെന്ന് ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു. വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ബുസ്‌ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. താപനില പത്ത് ഡിഗ്രിയായി കുറയുകയും കുറഞ്ഞ താപനില 20 ഡിഗ്രിയായിരിക്കുമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂടല്‍മഞ്ഞ് അധികമായാല്‍ വിമാന സര്‍വീസുകളെ അടക്കം ബാധിക്കുമെന്നും ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: