വടക്കഞ്ചേരി: വടക്കഞ്ചേരിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലിയിറങ്ങി. കാളാകുളത്ത് ആടിനെ കടിച്ച് കൊന്നു. വടക്കഞ്ചേരി ടൗണിന് സമീപം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് തവണയാണ് പുലിയെ കണ്ടത്. കാളാങ്കുളത്ത് ഒന്നര വയസുള്ള പനക്ക പറമ്പ് രാജന്റെ ആടിനെയാണ് കടിച്ചുകൊന്നത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ആട്ടിന്‍ കൂടിന് സമീപം ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് നോക്കിയപ്പോള്‍ ഒരു ജീവി ഓടിപ്പോകുന്നതായി കണ്ടെന്ന് രാജന് പറഞ്ഞു. പിന്നീട് കൂടിനടുത്ത് പോയി നോക്കിയപ്പോഴാണ് ആടിനെ കടിച്ച് കൊന്നതായി കണ്ടത്. ആറുമാസം മുമ്പ് പല്ലാറോഡ് ഗിരിദാസിന്റെ ആടിനെയും പുലി കൊന്നിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് വടക്കഞ്ചേരി ടൗണിന് സമീപം നിരന്തരമായി പുലിയെ കാണാന്‍ തുടങ്ങിയത്. ഞായറാഴ്ച രാത്രി ടൗണില്‍ നിന്നും 200 മീറ്റര്‍ മാത്രം അകലെ മാണിക്കപ്പാടത്തും ബുധനാഴ്ച പല്ലാറോഡിലും പുലിയെ കണ്ടിരുന്നു. ഇതിന് പുറകെയാണ് കാളാംകുളത്ത് ആടിനെ കൊന്നത്.
അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് പുലിയുടെ സാന്നിധ്യമുള്ളത്. പീച്ചി റിസര്‍വ്വ് വനത്തില്‍ നിന്നുമായിരിക്കാം പുലി ഇറങ്ങിയതെന്നാണ് നിഗമനം. സ്ഥിരമായി ഒരു സ്ഥലത്ത് പുലിയെ കാണാത്തതിനാല്‍ കൂട് വയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടാണെന്ന് വടക്കഞ്ചേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. സലീം പറഞ്ഞു. പുലിയെ കണ്ട പ്രദേശങ്ങളില്‍ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. സുനില്‍, കെ. മുഹമ്മദാലി, നിഖില്‍ കുമാര്‍ എന്നിവരും ആടിനെ കൊന്ന പ്രദേശത്ത് പരിശോധന നടത്തി. കാട്ടുപന്നിയെ പിടിക്കാന്‍ വെച്ചപന്നിപ്പടക്കം കടിച്ച് രണ്ട് വളര്‍ത്തുനായ്ക്കള്‍ ചത്തു
കിഴക്കഞ്ചേരി വക്കാല ചാട്ടപാറയിലെ റബ്ബര്‍തോട്ടങ്ങളില്‍ കാട്ടുപന്നിയെ പിടിക്കാന്‍ വച്ച പന്നി പടക്കം കടിച്ച് രണ്ട് വളര്‍ത്തുനായ്ക്കള്‍ ചത്തു. പന്നിപടക്കം പൊട്ടിത്തെറിച്ച് നായകളുടെ തലയറ്റ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തോട്ടമുടമ മംഗലംഡാം പോലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃതമായി കാട്ടുപന്നികളെ വേട്ടയാടുന്നതിനായി വിവിധ സ്ഥലങ്ങളില്‍ ഉഗ്രശേഷിയുള്ള പന്നി പടക്കങ്ങള്‍ വച്ചിരുന്നു.
ജനവാസ കേന്ദ്രമായ റബ്ബര്‍ തോട്ടങ്ങളിലാണ് ഇവ വ്യാപകമായി വയ്ക്കുന്നത്. പടക്കത്തില്‍ ചവിട്ടിയാലോ നായയോ മറ്റോ കടിച്ചാലോ വന്‍ ശബ്ദത്തില്‍ പൊട്ടിതെറിക്കും. റബ്ബര്‍ ടാപ്പിങിന് പോകുന്നവര്‍ക്കും, തോട്ടത്തില്‍ മറ്റ് ജോലികള്‍ക്ക് പോകുന്നവര്‍ക്കും ഇത് ഭീഷണിയാണ്. ചാട്ടപ്പാറയിലെ റബ്ബര്‍ തോട്ടത്തില്‍ വ്യാഴാഴ്ച വൈകിട്ടും, ഇന്നലെ രാവിലെയുമായാണ് രണ്ട് നായ്ക്കള്‍ പടക്കം കടിച്ച് ചത്തനിലയില്‍ കണ്ടെത്തിയത്.
ഉഗ്ര സ്ഫോടനത്തില്‍ നായ്ക്കളുടെ തല ചിന്നിത്തെറിച്ചു. കാട്ടുപന്നികളെ ഇത്തരത്തില്‍ പിടിച്ച് ഇറച്ചിയാക്കി വില്പന നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍. മംഗലംഡാം പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: