ലോസേഞ്ചല്‍സ് : സംഗീതലോകത്ത് കൂടുതല്‍ അവസരങ്ങള്‍ വാങ്ങി തരാമെന്ന് പറഞ്ഞ് നര്‍ത്തകിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചതായി ആരോപണം. അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തിയ ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
20 ബില്യണ്‍ നഷ്ടപരിഹാരം വേണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്് ക്രിസ് ബ്രൗണ്‍ പ്രതികരിച്ചു. തന്റെ പുതിയ സംഗീത ആല്‍ബമോ പ്രോജക്ടുകളൊ റിലീസിനൊരുങ്ങുമ്പോള്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം അറിയിച്ചു.
ക്രിസ് ബ്രൗണിനെതിരെ ഇതിന് മുമ്പും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ കാമുകി ഗായിക റിയാനയെ മര്‍ദ്ദിച്ചതിന്റെ പേരിലും ക്രിസിനെതിരെ കേസുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: