കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറില്‍ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാന്‍ ആണ് നിര്‍ദ്ദേശം. ഫോണ്‍ ഹാജരാക്കുന്നതിനെതിരെ ദിലീപ് ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ദിലീപിന്റെ കേസില്‍ നിര്‍ണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു. ഫോണ്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ലെന്ന പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ഉത്തരവിറക്കിയത്. ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കില്‍ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയില്‍ ഹൈക്കോടതിയിലെ പ്രത്യേക സിറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ദിലീപിന്റെ ഫോണ്‍ കേസിലെ ഡിജിറ്റല്‍ തെളിവുകളില്‍ ഒന്നാണ്. സ്വന്തം നിലയിലുള്ള ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാനാവില്ല. കേസിലെ പ്രതികളെല്ലാം ഒറ്റയടിക്ക് ഫോണ്‍ മാറിയത് ഗൂഢാലോചനയ്‌ക്കുള്ള തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതിനിടെ കേസില്‍ മറ്റൊരു ഫോറന്‍സിക് പരിശോധനയ്‌ക്കായി മുംബൈയില്‍ അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ചശേഷം കോടതിക്ക് കൈമാറാമെന്നും നടന്‍ കോടതിയില്‍ അറിയിച്ചു. ഫോണുകള്‍ ചൊവ്വാഴ്ച വരെ ഹാജരാക്കാന്‍ സമയം തരണം. എന്നും ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. തിങ്കളാഴ്ച ഫോണുകള്‍ രജിസ്ട്രാര്‍ മുമ്പാകെ ഹാജരാക്കാനും കോടതി കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി.
സര്‍ക്കാരിന്റെ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ വിശ്വാസമില്ലെന്നും അതില്‍ സര്‍ക്കാര്‍ സ്വാധീനം ഉണ്ടാകും. താന്‍ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ അംഗീകൃത ഏജന്‍സിക്ക് നിങ്ങളുടെ ഫോണ്‍ പരിശോധിക്കാം. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ വഴിയേ ഫോണ്‍ പരിശോധിക്കാന്‍ ആവൂ. അതുകൊണ്ട് താങ്കള്‍ സ്വകാര്യ ഏജന്‍സിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തില്‍ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.
അതേസമയം കേസ് അന്വേഷണവുമായി സഹകരിക്കാമെന്ന് ദിലീപ് അറിയിച്ചു. ഫോണ്‍ കേരളത്തിലെ ഫോറന്‍സിക് ലാബുകളില്‍ നല്‍കരുതെന്നും നടന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് കോടതി തീരുമാനിക്കുമെന്നും മറുപടി നല്‍കി.
അറസ്റ്റില്‍ നിന്നും സംരക്ഷിക്കുന്നതിന് നിലവില്‍ ദിലീപിന് അര്‍ഹതയില്ല. 2017ല്‍ എംജിറോഡില്‍ ഒരു ഫ്ളാറ്റില്‍ വെച്ചും ദിലീപ് ഉള്‍പ്പടെ മൂന്ന് പേര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമല്ല തെളിവെന്നും പ്രോസിക്യൂഷനും അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആക്ഷേപം. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ ഏഴ് മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ ദിലീപിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഉപഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: