ശാസ്താംകോട്ട: ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്ന പോരുവഴി അമ്പലത്തും ഭാഗം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും പുറത്താക്കപ്പെട്ട രണ്ട് ജീവനക്കാരെ ഒരു നടപടിക്കും വിധേയരാക്കാതെ വരും ദിവസങ്ങളില്‍ തിരിച്ചെടുക്കാന്‍ സിപിഎം നീക്കം.
എല്‍ഡിഎഫ് പ്രാദേശിക നേതാക്കളായ ഇരുവരെയും പാര്‍ട്ടി സമ്മേള നം കഴിഞ്ഞ് തിരികെ ജോലിയില്‍ കയറ്റാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സമ്മേളനങ്ങള്‍ കഴിയുന്നതുവരെ ജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രചാരണം വ്യാപകമാക്കി.
പണാപഹരണം നടത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ബാങ്ക് ഭരിക്കുന്ന എല്‍ഡിഎഫും തുടക്കം മുതല്‍ സ്വീകരിച്ചത്. ഇതിനിടെ സഹകരണവകുപ്പ് എ ആര് ന്റെ നേതൃത്വത്തില്‍ തുടക്കത്തില്‍ പരിശോധന ഊര്‍ജിതമാക്കിയിരുന്നെങ്കിലും പിന്നീട് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. നിലവിലെ ബാങ്ക് പ്രസിഡന്റായ സിപിഎം നേതാവിനടക്കം വെട്ടിപ്പില്‍ പങ്കുണ്ടന്ന് സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് ജീവനക്കാര്‍ സഹകരണ വകുപ്പിന് പരാതി നല്‍കിയതോടെയാണ് ജില്ലാനേതൃത്വം ഇടപെട്ട് പ്രശ്നം ഒതുക്കാനുള്ള തീവ്രശ്രമം ഉണ്ടായത്. ഇതിനായി പ്രത്യേക സംഘത്തെത്തന്നെ സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ചിരുന്നു. തുടര്‍ന്നു നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് വെട്ടിപ്പ് നടത്തിയവരെ ‘പരിക്കേല്‍പ്പിക്കാതെ’ മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കാനുള്ള തീരുമാനം വന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതുവരെ പിടിച്ചു നില്‍ക്കാനായിരുന്നു പാര്‍ട്ടി നല്‍കിയിരുന്ന നിര്‍ദേശം.
വെട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്ന ആദ്യ നാളുകളില്‍ നിക്ഷേപം പിന്‍വലിക്കാന്‍ ബാങ്കിലെത്തി സംഘര്‍ഷമുണ്ടാക്കിയവരുടെ വീടുകളില്‍ സി പിഎം നേതാക്കളെത്തി അനുനയിപ്പിച്ചും ചിലയിടങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റ് ചില സ്ഥിരം നിക്ഷേപകരെ ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെയും ഏരിയാ കമ്മിറ്റി അംഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ സംഘമായി തിരിഞ്ഞാണ് നിക്ഷേപകരുടെ വീടുകളില്‍ എത്തുന്നത്. പാര്‍ട്ടി അനുഭാവികളായ സാമുദായിക സംഘടനാ നേതാക്കളേയും ഒപ്പം കൂട്ടിയാണ് നിക്ഷേപകരുടെ വീടുകളിലെത്തി അനുനയ ചര്‍ച്ചയും ഉറപ്പും നല്‍കിയിരുന്നത്. 16 ലക്ഷത്തിന്റെ വെട്ടിപ്പാണ് പ്രാഥമിക അന്വേഷണത്തില്‍ പിടിക്കപ്പെട്ടതെങ്കിലും ശരിയായ കണക്കുകള്‍ ഇതിന്റെ പതിന്മടങ്ങാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: