മെയിന്‍പുരി(യുപി): പള്ളിക്കുള്ളില്‍ എട്ടുവയസ്സുകാരിയെ ഇമാം പീഡിപ്പിച്ചു. എന്താണുണ്ടായതെന്ന് പുറത്തറിയാതിരിക്കാന്‍ ഖുറാന്റെ പേരില്‍ ഭീഷണിപ്പെടുത്തി. റിപ്പബ്ലിക്ക് ദിനത്തില്‍ പള്ളിയില്‍ മതപഠനത്തിനെത്തിയ കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പള്ളി ഇമാം ജമാല്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.
മതപഠനത്തിനെത്തിയ മറ്റ് കുട്ടികളെ വീട്ടിലേക്ക് അയച്ച ശേഷമാണ് ഇയാള്‍ അതിക്രമം കാട്ടിയത്. കുട്ടി വേദന കൊണ്ട് പുളഞ്ഞ് കരഞ്ഞെങ്കിലും ഇയാള്‍ വഴങ്ങിയില്ലെന്നും അമിതമായി രക്തസ്രാവം തുടങ്ങിയതിന് ശേഷമാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചതെന്നും രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്ന് ഖുറാന്റെ പേരില്‍ ഇമാം ഇരയോട് ആവശ്യപ്പെട്ടു. സംശയമുണ്ടാകാതിരിക്കാന്‍ ദിവസവും പള്ളിയില്‍ വരണമെന്നും അല്ലെങ്കില്‍ അള്ളാഹു കോപിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.
വേദന കൊണ്ട് പുളഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് പോലീസിനെ സമീപിച്ചത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മെയിന്‍പുരി പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ റായ് പറഞ്ഞു. ഇമാം ജമാല്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തു, കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഇര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: