കൊച്ചി : നടി ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിരീക്ഷണം. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.
കേസുമായി ദിലീപ് സഹകരിക്കുന്നില്ല. പ്രധാന തെളിവ് ആയ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല എന്നും ദിലീപിനെതിരെ ആരോപിക്കുന്നത്.
ചോദ്യംചെയ്യലിനെത്തുമ്പോള്‍ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇതിനു തയ്യാറായിരുന്നില്ല. ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ളനിലപാടിലാണ് അന്വേഷണസംഘം.
എന്നാല്‍ ചോദ്യം ചെയ്യലിന്റെ അവസാന ദിവസം മാത്രമാണ് ഫോണ്‍ ഹാജരാക്കാന്‍ തനിക്ക് നോട്ടീസ് നല്‍കിയത്. ഫോണ്‍ പരിശോധിക്കുന്നത് സംവിധായകന് ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ വീണ്ടെടുക്കുന്നതിനാണ്. നിലവിലുള്ള കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഫോണില്‍ ഇല്ല. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം കിട്ടുമ്പോള്‍ കോടതിയില്‍ നല്‍കാം. തന്റെ നിരപരാധിത്വം തെശിയിക്കുന്നതിനായാണ് ഫോണ്‍ ഫോറന്‍സിക് സംഘത്തിന് നല്‍കിയിരുക്കുന്നതെന്നും ദിലീപ് വ്യക്തമാക്കി.
തന്റെ മുന്‍ഭാര്യയുമായുള്ള സംഭാഷണങ്ങളും ഫോണിലുണ്ട്. തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതായി വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. തിങ്കളാഴ്ച കേസില്‍ വിശദമായി വാദം കേള്ക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് ഇപ്പോഴും പരിഗണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: