കാഞ്ഞങ്ങാട്: ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക്ക് ദിനപരിപാടിയില്‍ ദേശീയപതാകയോട് അനാദരവ് കാട്ടിയ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് മാവുങ്കാല്‍ അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി സനിത്ത് നാരായണന് സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി ജനകരാജ് സ്വാഗതവും സനു കൊളവയല്‍ നന്ദിയും പറഞ്ഞു.
ഒടയംചാല്‍: ദേശീയപതാകയെ തലകീഴായി കെട്ടി അപമാനിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് ബിജെപി കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശോകന് ആവശ്യപ്പെട്ടു. നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്ക്കുകയും ചെയ്യണമെന്നും അശോകന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: