കൊച്ചി : ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഈ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ പുനക്രമീകരിച്ചു. ട്രെയിന്‍ നമ്പര്‍ 22149 എറണാകുളം ജങ്ഷന്- പുനെ ദ്വൈ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് 28.01.2022 ന് എറണാകുളം ജങ്ഷനില്‍ നിന്ന് 12.30 മണിക്ക് പുറപ്പെടും.
ട്രെയിന്‍ നമ്പര്‍. 12678 എറണാകുളം ജങ്ഷന്- കെഎസ്ആര് ബെംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ് 28.01.2022 ന് എറണാകുളം ജങ്ഷനില്‍ നിന്ന് 12.45 മണിക്ക് പുറപ്പെടും.
ട്രെയിന്‍ നമ്പര്‍ 12522 എറണാകുളം ഞുന്ച്റേന്‍ -ബറൗണി ജങ്ഷന് രപ്തിസാഗര്‍ എക്സ്പ്രസ് 28.01.2022 ന് എറണാകുളം ജങ്ഷനില്‍ നിന്ന് 13.00 മണിക്ക് പുറപ്പെടും.
പതിനൊന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ഗുരുവായൂര്‍- തിരുവനന്തപുരം എക്സ്പ്രസ്(16341), എറണാകുളം- കണ്ണൂര്‍ എക്സ്പ്രസ്(16305), കോട്ടയം- നിലമ്പൂര്‍ എക്സ്പ്രസ്(16326), നിലമ്പൂര്‍- കോട്ടയം എക്സ്പ്രസ്(16325), ഗുരുവായൂര്‍- എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍(16439), തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്സ്പ്രസ്(22628), എറണാകുളം- ആലപ്പുഴ എക്സ്പ്രസ് സ്പെഷ്യല്‍(06449), ആലപ്പുഴ- എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍(06452), പാലക്കാട്- എറണാകുളം മെമു എക്സ്പ്രസ് സ്പെഷ്യല്‍(06797), എറണാകുളം- പാലക്കാട് മെമു എക്സ്പ്രസ് സ്പെഷ്യല്‍(06798), ഷൊര്‍ണൂര്‍- എറണാകുളം മെമു എക്സ്പ്രസ് സ്പെഷ്യല്‍(06017) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
കൊല്ലത്തേക്ക് 42 വാഗണ്‍ സിമന്റുമായി പോകുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. ട്രെയിന്‍ എഞ്ചിന് കഴിഞ്ഞ് 2,3,4,5 വാഗണുകളാണ് ആലുവ റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുള്ള പാളത്തില്‍ വെച്ച് അപകടത്തില്‍പെടുകയായിരുന്നു. ആളപായമില്ല. പ്രദേശത്ത് ഒരുവഴിയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ബാക്കി അറ്റകുറ്റപ്പണികള്‍ നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: