Categories: Alappuzha

റിലയന്‍സ് മാളില്‍ തീപിടുത്തം; ആളപായമില്ല

മാളിലെ തന്നെ ജീവനക്കാര്‍ തീ അണയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയ പെട്ടതിനാല്‍ ആലപ്പുഴ അഗ്‌നി രക്ഷസേനയെ വിവരം അറിയിക്കുകയായിരുന്നു.

Published by

അമ്പലപ്പുഴ:കളര്‍കോട് റിലയന്‍സ് മാളില്‍ തീപിടിച്ചു. പുറത്ത് കൂട്ടിയിട്ടിരുന്ന വേസ്റ്റിനാണ് തീപിടിച്ചത്. മാളിന്റെ കോമ്പൗണ്ടില്‍ തന്നെ കൂട്ടിയിട്ടിരുന്ന പ്‌ളാസ്റ്റിക്, പേപ്പര്‍,ഇ വേസ്റ്റുകള്‍ തുടങ്ങി നിരവധി വേസ്റ്റുകള്‍ കൂട്ടിയിരുന്നതിന് ബുധനാഴ്ച രാവിലെ ആറോടെ തീപിടിക്കുകയായിരുന്നു. മാളിലെ തന്നെ ജീവനക്കാര്‍ തീ അണയ്‌ക്കുവാന്‍ ശ്രമിച്ചെങ്കിലും പരാജയ പെട്ടതിനാല്‍ ആലപ്പുഴ അഗ്‌നി രക്ഷസേനയെ വിവരം അറിയിക്കുകയായിരുന്നു.

സേന സ്ഥലത്തെത്തിയപ്പോള്‍ തീ നല്ല രീതിയില്‍ ഉയര്‍ന്നു കത്തുന്ന നിലയിലായിരുന്നു. തീ കത്തി കൊണ്ടിരുന്നത് മാളിലെ ജനറേറ്ററിനടുത്തായതിനാല്‍ അപകടത്തിനു സാധ്യത കൂടുതലായിരുന്നു. ആലപ്പുഴ അഗ്‌നി രക്ഷസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍  അനില്‍കുമാറിന്റെ നേതൃത്വത്തില്‍  തീ അണച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Reliancefire