തിരുവനന്തപുരം: ടാറ്റ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ ടാറ്റ ക്യാപ്പിറ്റല്‍ പുതിയ ഫ്ളെക്സി പ്ലസ് ലോണുകള്‍ അവതരിപ്പിച്ചു. എല്ലാ ഉത്പന്നവിഭാഗങ്ങളിലും ഈ പുതിയ വായ്പകള്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് സ്വാതന്ത്ര്യവും സൗകര്യവും നല്‍കുന്നതാണ് ഏറ്റവും പുതിയ ഫ്ളെക്സി പ്ലസ് ലോണുകള്‍.
വ്യക്തിഗത വായ്പകള്‍, ബിസിനസ് വായ്പകള്‍, സെക്യൂരിറ്റികള്ക്കെതിരേയുള്ള വായ്പകള്‍, വസ്തുവിന്മേലുള്ള വായ്പകള്‍, ടൂവീലര്‍ വായ്പകള്‍, യൂസ്ഡ് കാര്‍ വായ്പകള്‍, വീടുകള്‍ക്കായുള്ള വായ്പകള്‍ എന്നിങ്ങനെ ടാറ്റ ക്യാപ്പിറ്റലിന്റെ വൈവിധ്യമാര്‍ന്ന ഉത്പന്നനിരകളില്‍ ഫ്ളെക്സി പ്ലസ് വായ്പകള്‍ ലഭ്യമാണ്. ഒട്ടേറെ പുതിയ ഫീച്ചറുകളോടെ ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് വ്യക്തിഗതമായ രീതിയില്‍ വായ്പകള്‍ സ്വന്തമാക്കാം.
ദീര്‍ഘകാല വായ്പകള്‍, ഓവര്‍ഡ്രാഫ്റ്റ് സൗകര്യം, സ്റ്റെപ് അപ് പ്ലാന്‍ എന്നിവയാണ് ഫ്ളെക്സി പ്ലസ് ലോണുകളുടെ പ്രത്യേകത.
www.tatacapital.com/flexi-plus-loans.html എന്ന ലിങ്കിലൂടെ ഉപയോക്താക്കള്‍ക്ക് ഫ്ളെക്സി പ്ലസ് ലോണിനായി അപേക്ഷിക്കാം.
സൗകര്യപ്രദമായ രീതിയില്‍ സാമ്പത്തികാവശ്യങ്ങള്‍ക്കായി ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനാണ് ടാറ്റ ക്യാപ്പിറ്റല്‍ പരിശ്രമിക്കുന്നതെന്ന് ഫ്ളെക്സി പ്ലസ് ലോണ്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റ ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സരോഷ് അമാറിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: