ന്യൂദല്‍ഹി : കൊവിഷീല്‍ഡും കൊവാക്സിനും പൊതുവിപണിയില്‍ വില്ക്കാന് ഡിസിജിഐ അനുമതി നല്കി. ഇതോടെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളും കോവിഡ് വാക്സിന് ഇനിമുതല്‍ ലഭ്യമാകും. 15 ദിവസത്തിനുള്ളില്‍ പൊതു വിപണിയില്‍ ഇത് ലഭിച്ചു തുടങ്ങുമെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളിലാണ് ഇതുവരെ കൊവിഷീല്‍ഡും കൊവാക്സിനും വിതരണം ചെയ്തിരുന്നത്. ഇരു വാക്സിനുകള്‍ക്കും നിലവില്‍ ഉപാധികളോടെയാണ് വാക്സിന് വിതരണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മരുന്ന് ഷോപ്പുകളില്‍ വാക്സീന് ലഭ്യമാകില്ല. വാക്സിനേഷന്റെ വിവരങ്ങള്‍ ആറുമാസം കൂടുമ്പോള്‍ കമ്പനികള്‍ ഡിസിജിഐയെ അറിയിക്കണം. കോവിന്‍ ആപ്പിലും വിവരങ്ങള്‍ നല്‍കണം.
അതേസമയം കൊവാക്സിന്റേയും കൊവിഷീല്ഡിന്റേയും വിപണി വില ഏകീകരിച്ച് 425 രൂപ ആക്കുമെന്ന് സൂചന. ഉന്നതതല യോഗത്തിന് ശേഷം മാത്രമേ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: