തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവര്‍ 2013ന് മുമ്പ് ജീവിക്കുന്നവരാണെന്ന് മന്ത്രി പി. രാജീവ്. ലോകായുക്താ നിയമങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും പ്രതിപക്ഷ വാദങ്ങളെ തള്ളിക്കൊണ്ട് മന്ത്രി അറിയിച്ചു.
ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേയാണ് ലോകായുക്ത നിയമങ്ങള്‍ സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് മന്ത്രി അറിയിച്ചത്. 2013 ന് മുമ്പ് ജീവിക്കുന്നവരാണ് ലോകായുക്താ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നത്.
മുമ്പ് ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിരുന്നില്ല. ഭരണഘടനാ വ്യവസ്ഥകളെ നിയമ വ്യവസ്ഥകള്‍ കൊണ്ടു മറികടക്കാനാവില്ല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എപ്പോള്‍ ഒപ്പിടുമെന്ന് പറയാനാവില്ല. മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തതാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്ന് റവന്യൂമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും പി. രാജീവ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കും ആര് ബിന്ദുവിനുമെതിരായ ലോകായുക്തയിലുള്ള കേസുകളാണ് ഓര്‍ഡിനന്‍സിന് പിന്നിലെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു. ഓര്‍ഡിനന്‍സിസ് ചട്ടവിരുദ്ധവും കോടതി വിധികളുടെ ലംഘനവുമാണെന്നും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തവേ പ്രതിപക്ഷം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: