തിരുവനന്തപുരം: ജനാധിപത്യം ഭൂരിപക്ഷത്തിന്റെ നടത്തിപ്പ് മാത്രമല്ല, സമവായത്തിന്റേത് കൂടിയാണെന്ന് ആർ എസ് എസ് അഖിലഭാരതീയ കാര്യകാരി അംഗം രാം മാധവ് . ശക്തനും അശക്തനും ഒരേ പോലെ അധികാരം നൽകുന്നതാണ് ജനാധിപത്യം . അധികാരത്തിലേറുന്ന വർ മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്വം എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു രാം മാധവ് .
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ ഭരണഘടന ഇന്ത്യയുടേതാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ ഏഴു പതിറ്റാണ്ടായി നിലനിർത്തുന്നതും ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതും ഭരണഘടനയാണ്. ഭരണഘടനയ്‌ക്ക് യൂറോപ്യൻ മാതൃക സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യം നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ആശയമാണ്. ബുദ്ധ, സംഘ കാലത്തും അതിന് മുമ്പ് വേദകാലങ്ങളിലും ഈ ആശയം ഇവിടെ ശക്തമായി നിലനിന്നിട്ടുണ്ടെന്ന് രാം മാധവ് ചൂണ്ടിക്കാട്ടി.
നിരവധി പോരാട്ടങ്ങൾക്കും അനേകം ധീര ബലിദാനങ്ങൾക്കും ശേഷമാണ് രാജ്യം സ്വരാജ്യത്തിലേക്ക് നീങ്ങിയത്. കോൺഗ്രസിനുള്ളിലും മിതവാദികളും തീവ്രവാദികളുമുണ്ടായിരുന്നു. 1920 ല്‍ത്തന്നെ നാഗ്പൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഡോ.ഹെഡ് ഗേവാര്‍ പൂര്‍ണ സ്വരാജ് എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല എന്ന് ഗാന്ധിജിയോട് ചോദിച്ചു. നാട് അതിന് പാകമായിട്ടില്ല എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. ഏഴ് വര്‍ഷത്തിന് ശേഷം 1927 ല്‍ ചെന്നൈ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണ സ്വരാജ് എന്ന പ്രമേയം അവതരിപ്പിച്ചു. 1929ലെ ലാഹോര്‍ സമ്മേളനം പൂര്‍ണ്ണ സ്വരാജ് പ്രമേയം പാസാക്കി. 1930 ജനുവരി 26 സ്വാതന്ത്ര്യദിമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. ജനുവരി 26 റിപ്പബഌക് ദിനമായി ആചരിക്കുന്നത് അതിനാലാണ്.രാം മാധവ് പറഞ്ഞു
ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് സംഘചാലക് പ്രൊഫ. എം. എസ്. രമേശ് അധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: