2018ല്‍ തെലുങ്കാനയില്‍ ബിജെപിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ തെലുങ്കാന മുഖ്യമന്ത്രി കെ.സി.ആര് പറഞ്ഞത് ‘പാവം ആളുകള്‍’ എന്നാണ്. കാരണം ബിജെപിയ്ക്ക് അന്ന് തെലുങ്കാനയില്‍ കാര്യമായ മേല്‍വിലാസം ഉണ്ടായിരുന്നില്ല. കെസിആറിന്റെ ഉത്തരത്തില്‍ പരമപുച്ഛം നിഴലിച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ട് ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിച്ചതോടെ ബിജെപിയുടെ തെലുങ്കാന നിയമസഭയിലെ അംഗസംഖ്യ മൂന്നായി .
ദളിതരെ ബിജെപിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നാണ് ബിജെപി തെലുങ്കാനയില്‍ പുതിയൊരു മുന്നേറ്റത്തിന് വഴിമരുന്നിട്ടത്. അഴിമതിയുടെ കറ പുരളാത്ത ബണ്ടി സഞ്ജയ് എന്ന ദളിത് നേതാവ് അധ്യക്ഷപദവിയിലെത്തിയതോടെ ബിജെപി യന്ത്രം തെലുങ്കാനയില്‍ ചലിച്ചുതുടങ്ങി.
ഏടേല രാജേന്ദറിലൂടെ പോര്‍മുഖം തുറന്ന് ബിജെപി
ആദ്യം എന്തും വാരിക്കോരിത്തന്ന് കെസിആര്‍ ആളെ വശത്താക്കാന്‍ നോക്കും. വഴങ്ങിയില്ലെങ്കില്‍ അരിഞ്ഞു തള്ളും. എന്നാല്‍ ആ കെസിആറിന്റെ സാമ്രാജ്യത്തിനാണ് തെലുങ്കാനയില്‍ വിള്ളല്‍ വീണിരിക്കുന്നത്. ബണ്ടി സഞ്ജയിന് പിന്നാലെ, ഹുസൂറബാദ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കെസിആറിന്റെ സ്ഥാനാര്‍ത്ഥിയെ തകര്‍ത്തെറിഞ്ഞ് ബിജെപിയുടെ എടേല രാജേന്ദര്‍ വെന്നിക്കൊടി പാറിച്ചു. തെലുങ്കാന രാഷ്ട്ര സമിതിയിലെ സമുന്നത നേതാവായ എടേല രാജേന്ദര്‍ കെസിആറുമായി പിണങ്ങി പുറത്തുവന്നപ്പോള്‍ കൂടെക്കൂട്ടിയത് ബിജെപിയ്ക്ക് തെലുങ്കാനയില്‍ വന്‍ നേട്ടമായി. എടേല രാജേന്ദറും ദളിത് നേതാവ് തന്നെ.
കെസിആര്‍ പേടിക്കുന്ന ബണ്ടി സഞ്ജയ്കുമാര്‍
ഈയിടെ കെസിആര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥലംമാറ്റവും ജോലിയും സംബന്ധിച്ച പുതിയ തീരുമാനത്തിനെതിരെ അധ്യാപകരും സംസ്ഥാന ജീവനക്കാരും നടത്തുന്ന സമരത്തിന് ബണ്ടി സഞ്ജയ്കുമാര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതോടെയാണ് കെസിആര്‍ ബിജെപിക്കെതിരെ തിരിഞ്ഞത്. ജോലി നല്‍കുന്നതിലും മറ്റും പ്രാദേശിയ സംവിധാനങ്ങള്‍ കണക്കിലെടുക്കാനുള്ള കെസിആറിന്റെ തീരുമാനത്തിനെതിരെ ശക്തമായ സമരമാണ് തെലുങ്കാന കണ്ടത്. ഈ സമരക്കാര്‍ ബിജെപിയോട് അടുത്തതോടെ സംസ്ഥാനതലത്തില്‍ തന്നെ ബിജെപിയ്ക്ക് അത് വലിയ മുന്നേറ്റമുണ്ടാക്കിക്കൊടത്തു. ഇടഞ്ഞുനില്‍ക്കുന്ന കൊമ്പനായ ബണ്ടി സഞ്ജയിനെ അരിഞ്ഞുതള്ളാനാണ് കെസിആര്‍ മോഹിച്ചത്. അദ്ദേഹത്തെ അതിനായി കരിംനഗറിലെ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്തു. തെലുങ്കാന പൊലീസില്‍ 14 ദിവസം ബണ്ടി സഞ്ജയ് കുമാറിനെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇനി ബണ്ടി സഞ്ജയിനെ പുറം ലോകം കാണിക്കരുതെന്നായിരുന്നു കെസിആറിന്റെ രഹസ്യതിട്ടൂരം.
എന്നാല്‍ കരിംനഗറിലുള്ള തന്റെ ഓഫീസില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട തെലുങ്കാന ബിജെപി സംസ്ഥാനപ്രസിഡന്റ് ബണ്ടി സഞ്ജയ്കുമാറിന് ജാമ്യം നല്കാന് തെലുങ്കാന ഹൈക്കോടതി ബുധനാഴ്ച ഉത്തരവായതോടെ കെസിആറിന്റെ കണക്കുകൂട്ടല്‍ തെറ്റി. തെലുങ്കാനയിലുടനീളം ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി തെലുങ്കാനയിലെത്തിയ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ കെ. ചന്ദ്രശേഖരറാവു സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബണ്ടി സഞ്ജയ്കുമാറിനെ കാണാനായി പുറപ്പെടാനിരുന്ന ബിജെപിയുടെ ഹുസൂറബാദ് എംഎല്‍എ എടേല രാജേന്ദറിനെയും മറ്റ് രണ്ട് എംഎല്‍എമാരെയും തെലുങ്കാന പൊലീസ് തൊട്ടുപിന്നാലെ വീട്ടുതടങ്കലിലാക്കിയും കെസിആര്‍ തന്റെ ആധിപത്യം ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. എംഎല്‍എമാരായ ടി. രാജാ സിങ്, രഘുനന്ദന് റാവു എന്നിവരുമായി ചേര്‍ന്നാണ് എടേല രാജേന്ദര്‍ ബിജെപി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിനെ കാണാന്‍ പുറപ്പെടാനിരുന്നത്. എന്നാന് വന്‍ പൊലീസ് സന്നാഹം എത്തി എടേല രാജേന്ദറെയും മറ്റ് എംഎല്‍എമാരെയും തടഞ്ഞുവെയ്ക്കുകയായിരുന്നു. പക്ഷെ നിര്‍ഭയനായ എടേല രാജേന്ദറിന് അത് വിഷയമല്ലായിരുന്നു. പിന്നീട് തെലുങ്കാന കണ്ടത് ബിജെപിയുടെ ശക്തമായ പ്രതിഷേധക്കൊടുങ്കാറ്റായിരുന്നു. എന്തായാലും അധ്യാപകരും സംസ്ഥാനജീവനക്കാരും മുന്നോട്ട് വെച്ച മുഴുവന്‍ ആവശ്യങ്ങളും കെസിആര്‍ അംഗീകരിക്കണമെന്ന ശക്തമായ നിലപാടിലാണ് ഇപ്പോള്‍ ബിജെപി. കെസിആറിന്റെ പൊലീസിനെ ഉപയോഗിച്ച് വിരട്ടാനുള്ള നീക്കം തെലുങ്കാനയിലെ ബിജെപിയുടെ അഭൂതപൂര്‍വ്വ വളര്‍ച്ച തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
ദളിത് നേതാക്കളിലൂടെ ബിജെപിയുടെ വളര്‍ച്ച
തെലുങ്കാനയില്‍ അതിവേഗത്തിലാണ് ബിജെപി വളരുന്നത്. തെലുങ്കാന രാഷ്ട്രസമിതിയില് നിന്നും രാജിവെച്ചാണ് എടേല രാജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഹുസൂറാബാദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന്റെ തെലുങ്കാന രാഷ്ട്രസമിതി സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് വന്‍ഭൂരിപക്ഷത്തിനാണ് എടേല രാജേന്ദര്‍ വിജയിച്ചത്.
സംസ്ഥാനപ്രസിഡന്റ് ബണ്ടി സഞ്ജയും നിസാമാബാദ് എംപി ധര്‍മ്മപുരി അരവിന്ദും ഹുസൂറബാദ് എംഎല്‍എ എടേല രാജേന്ദറും എല്ലാം ദളിത് സമുദയ നേതാക്കളാണ്. തെലുങ്കാനയില്‍ 50 ശതമാനത്തോളം വോട്ടുകള്‍ എസ് സിഎസ്ടി, മറ്റു പിന്നാക്ക സമുദാക്കാര്‍ എന്നിവര്‍ ചേര്‍ന്നതാണ്. 17 ശതമാനം ദളിത് വോട്ടുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: