കോഴിക്കോട്: മുസ്ലിം ലീഗ് പോഷക സംഘടന എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന നിലവില്‍ വന്നു. ഷീറോ എന്ന പേരിലുളള സന്നദ്ധ സംഘടയുടെ ഭരണസമിതിയിലെ ഏഴ് പേരില്‍ അഞ്ച് പേരും ഹരിത മുന്‍ ഭാരവാഹികളാണ്.
ഹരിത മുന്‍ പ്രസിഡന്റ് മുഫീദ തെസ്നിയാണ് ചെയര്‍പേഴ്സണ്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റര്‍ ചെയ്തതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ സംഘടനയുടെ ഭാഗമാണ്. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് സംഘടനയില്‍ അംഗങ്ങളാകുന്നതെന്നും ഷീറോ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: