തിരുവനന്തപുരം: ‘സാഹിത്യം മാത്രമല്ല, നാരായണക്കുറുപ്പിന് വഴങ്ങുന്നത് സംഗിതം (സിനിമാപ്പാട്ടല്ല, സാക്ഷാല്‍ സോപാനവും കര്‍ണാടകവും ഒരുപക്ഷേ ഹിന്ദുസ്ഥാനിയും നാടോടിപ്പാട്ടും) നാടകം, കഥകളി, കൂടിയാട്ടം, നാടന്‍കലകള്‍, വൃത്തശാസ്ത്രം, അഭിനയതത്വം, ഭാരതീയതത്വചിന്ത. പുരാണ വിജ്ഞാനീയം… എല്ലാം കുറുപ്പിന് വശഗതമാണ്.കുറുപ്പിന്റെ ചക്കില്‍ ഇതെല്ലാം ആടും’
പി നാരായാണക്കുറുപ്പിന്റെ ദശപുഷ്പം എന്ന കവിതാ സമാഹാരത്തിന് എഴുതിയ അവതാരികയില്‍ കെ അയ്യപ്പപണിക്കര്‍ എഴുതിയതാണിത്.
25-ാം വയസ്സില്‍ നിരൂപണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നാരായണക്കുറുപ്പിന് കേരള ബാലസാരിത്യ അവാര്‍ഡും സഞ്ജയന് പിരസ്ക്കാരവും അമൃതകീര്‍ത്തി പുരസ്ക്കരവും, ജന്മാഷ്ടമി പുരസക്കാരവും ഓടക്കുഴല്‍ അവാര്‍ഡും ഒക്കെ തേടിയെത്തി. രണ്ടു ഡസനോളം കവിതാ സമാഹാരങ്ങള്‍, പത്തിലധികം നിരൂപണ ഗ്രന്ഥങ്ങള്‍, നാടകങ്ങള്‍, ജീവചരിത്രം എന്നിവയൊക്കെ എഴുതി.
എന്തെഴുതിയാലും കവിത തന്നെയാണ് തന്റെ ആത്മാവിഷ്ക്കാരം എന്ന നിലപാടികാരനാണ് അദ്ദേഹം. കവിതയോടുതന്നെയാണ് പ്രേമം. കവി നാരായണക്കുറുപ്പ് എന്നറിയപ്പെടുന്നതാണിഷ്ടവും. വാശിയും പ്രതിഷേധവും എതിര്‍പ്പും ഉള്ളപ്പോളാണ് നിരൂപണം എഴുതുക. പത്മശ്രീ ലഭിച്ചതിനോടുള്ള പ്രതികരണമായി കവി പറഞ്ഞു.
എന്നതിനോടെങ്കിലും വാശിയോ ആരോടെങ്കിലും പ്രതിഷേധമോ ഉള്ളപ്പോള്‍ എതിര്‍പ്പറിയിക്കാനാണ് നിരൂപണങ്ങള്‍ എഴുതിയിട്ടുള്ളത്. സ്വാമി വിവേകാനന്ദന്, സുഭാഷ് ചന്ദ്രബോസ്, ജയപ്രകാശ് നാരായണന് എന്നിവര്‍ യഥാര്‍ത്ഥ ഭാരതീയ ദേശിയതയും ബിംബങ്ങള്‍ ആയതിനാല്‍ അവരുടെ ജീവിതചരിത്രവും എഴുതി. കവിതയുടേയും നിരൂപണത്തിന്റേയും ജനപ്രീതി ഇടഞ്ഞു നില്ക്കുന്ന കാലാത്ത് കിട്ടുന്ന പുരസ്ക്കാരം ഇനിയും ഏറെ എഴുതാനുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നു. നാരായണക്കുറുപ്പ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: