തൃശ്ശൂര്‍: വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ….. വസ്തുവകകള്‍ വില്ക്കാനുണ്ടോ…. എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്. സൈനികരുടെ യൂണിഫോം അണിഞ്ഞ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഒഎല്‍എക്സ് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളില്‍ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിച്ചാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ആളുകളോട് വീട് വാടകയ്ക്കോ വസ്തു വകകള്‍ വില്ക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും അതിനുള്ള അഡ്വാന്‍സ് തുകയായി പണം നല്കുവാന് ഒരു രൂപ അവരുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി അയക്കാനും ആവശ്യപ്പെടുന്നു. ഇതിനായി ഒരു അക്കൗണ്ട് നമ്പര്‍ ഫോണിലേക്ക് അയച്ചു തരും. തുടര്‍ന്ന് അക്കൗണ്ടിലേക്ക് ഒരു രൂപ പെയ്മെന്റ് നടത്തുവാന്‍ ആവശ്യപ്പെടുന്നു. ഒരു രൂപ പെയ്മെന്റ് നടത്തുമ്പോള്‍ അത് ലഭിച്ചിട്ടില്ലെന്നും അത് ലഭിക്കാന്‍ വേണ്ടി പതിനായിരം രൂപ അടയ്ക്കണമെന്നും. നിങ്ങള്‍ പതിനായിരം രൂപ അടച്ചാല്‍ ഉടന്‍ തന്നെ തിരിച്ചു റീ ഫണ്ട് ആവുന്നതാണെന്നും പറഞ്ഞ് വിളിക്കുന്ന ആളിനെ വിശ്വസിപ്പിക്കുന്നു.
പണം അയച്ചുകൊടുത്തു ഇത്തരം ചതികളില്‍ വീഴുന്ന ആളുകള്‍ സമയം കഴിഞ്ഞിട്ടും തിരിച്ച് പണം ലഭിക്കാത്തതുകൊണ്ട് അവര്‍ വീണ്ടും ആവശ്യപ്പെടുമ്പോള്‍ 10000 രൂപ ഒന്നുകൂടി അയച്ചു തരാന്‍ തട്ടിപ്പുകാര്‍ പറയുന്നു. ഇങ്ങനെ നിരവധി തവണ അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. ആയതിനാല്‍ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. യാതൊരു കാരണവശാലും പരിചയമില്ലാത്ത ഇത്തരം വ്യക്തികളുമായി ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താതിരിക്കാനും ബാങ്കിങ് വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: