ഇസ്ലാമബാദ്: വിദേശനാണ്യ ശേഖരം അപകടകരമായ തോതില്‍ കുറഞ്ഞതോടെ കൊള്ളപ്പലിശയ്‌ക്ക് കടം വാങ്ങി ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍. ഒന്നര മാസം മുന്‍പ് സൗദിയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ 300 കോടി ഡോളറില്‍ 200 കോടി ഡോളറും ചെലവാക്കിക്കഴിഞ്ഞു. ഇതോടെ പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരം 1700 കോടി ഡോളര്‍ എന്ന ദയനീയാവസ്ഥയിലേക്ക് ജനവരി 14ന് താഴ്ന്നു. ചില പ്രധാന വിദേശവായ്പകള്‍ തിരിച്ചടക്കാന്‍ വേണ്ട മിനിമം വിദേശ നാണ്യ ശേഖരം നിലനിര്‍ത്താനാണ് കൂടുതല്‍ കടമെടുക്കുന്നതെന്ന് ധനകാര്യമന്ത്രാലയം പറയുന്നു.
വിദേശനാണയകമ്മി പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി 100 കോടി ഡോളര്‍ ഒരു ഇസ്ലാമിക ബോണ്ട് വഴി 7.95 ശതമാനം പലിശയ്‌ക്കാണ് പാകിസ്ഥാന്‍ കടമെടുത്തിരിക്കുന്നത്. ഒരു ഇസ്ലാമിക ബോണ്ടിന് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയ്‌ക്കും വലിയൊരു പലിശ പാകിസ്ഥാന്‍ വാഗ്ദാനം ചെയ്യുന്നത്. “ശരിഅത്ത് നിയമമനുസരിച്ച് കടം വാങ്ങുന്നവനും കടം കൊടുക്കുന്നവനും തമ്മിലുള്ള ബന്ധം ശരിക്കും പ്രധാനമാണ്. ഉദാഹരണത്തിന് പലിശ അനീതി നിറഞ്ഞതാണെന്ന് കരുതപ്പെടുന്നു”- ഈ വിശ്വാസം നിലനില്‍ക്കെയാണ് അത് കാറ്റില്‍ പറത്തി കൊള്ളപ്പലിശയ്‌ക്കുള്ള ഈ വായ്പ വാങ്ങല്‍. 2021 ഏപ്രിലില്‍ പാകിസ്ഥാന്‍ കടമെടുത്ത യൂറോബോണ്ടിനേക്കാള്‍ അര ശതമാനം കൂടുതല്‍ പലിശനിരക്കിലാണ് ഇപ്പോള്‍ വായ്പ എടുത്തിരിക്കുന്നത്. പൊതുവേ കുറഞ്ഞ പലിശനിരക്കില്‍ വായ്പനല്‍കുന്നു എന്നതാണ് ഇസ്ലാമിക ബോണ്ടുകളുടെ പ്രത്യേകത. എന്നിട്ടും എന്തിന് ഇത്രയും കൊള്ളപ്പലിശയ്‌ക്ക് കടമെടുത്തു എന്നതിന് ഉത്തരമില്ല. ഈ വായ്പയ്‌ക്ക് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പൊതുമേഖലാ സ്വത്തായ ലാഹോര്‍-ഇസ്ലാമിക് മോട്ടോര്‍ വേയുടെ ഒരു ഭാഗം ഈടായി നല്‍കിയിട്ടുമുണ്ട്.
ചില പ്രധാന വിദേശവായ്പ തിരിച്ചടക്കാന്‍ വേണ്ടി മിനിമം വിദേശ നാണ്യ ശേഖരം നിലനിര്‍ത്താനാണ് കടമെടുക്കുന്നതെന്ന് പാകിസ്ഥാന്റെ ധനകാര്യമന്ത്രാലയം പറയുന്നു. കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ രാജ്യം ഒരു ബാലന്‍സ് ഓഫ് പേമെന്‍റ് പ്രശ്നം നേരിടുന്നുണ്ട്. ഇപ്പോള്‍ തന്നെ പാകിസ്ഥാന്റെ അക്കൗണ്ട് കമ്മി 910 കോടി ഡോളറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: