കണ്ണൂര്‍: കണ്ണൂര്‍-മംഗലാപുരം റൂട്ടിലെ റെയില്‍വേ യാത്രക്കാരുടെ ക്ലേശത്തിന് പരിഹാരമായി റിപ്പബ്ലിക് ദിനത്തില്‍ മെമു ഓടിത്തുടങ്ങും. ബിജെപി നേതൃത്വത്തിന്റെയും വിവിധ സംഘടനകളുടേയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഏതാനും ദിവസം മുമ്പാണ് റെയില്‍വേ മന്ത്രാലയം കണ്ണൂര്‍-മംഗലാപുരം റൂട്ടില്‍ മെമു സര്‍വ്വീസ് ആരംഭിച്ചത്.
വളരെക്കാലത്തെ ജനങ്ങളുടെ ആവശ്യം അംഗീകരിച്ച് റിപ്പബ്ലിക് ദിനത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം പല മേഖലയില്‍ നിന്നും മോദി സര്‍ക്കാരിന് അഭിനന്ദനപ്രവാഹത്തിന് കാരണമായിരുന്നു. ബിജെപിയുടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നുളള നേതാക്കളും പാര്‍ട്ടി ഘടകങ്ങളും മെമു ആവശ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.
ബിജെപി കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മറ്റി മെമു ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും കേന്ദ്ര മന്ത്രി വി. മുരളീധരനും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് എന്നിവര്‍ക്ക് മോഹനന് കുഞ്ഞിമംഗലം വഴി നിരവധിപേര്‍ ഒപ്പുവെച്ച പരാതി സമര്‍പ്പിച്ചിരുന്നു.
ഏഴിമല റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിന്‍ നിര്‍ത്തിക്കാനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. ഏഴിമല റെയില്‍വേസ്റ്റേഷനില്‍ മെമുവിനെ വരവേല്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാരുടെ വിവിധ സംഘടനകളും ബിജെപിയുടെ വിവിധ ഘടകങ്ങളും മെമു ട്രെയിനിന് വിവിധ സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കും. കുഞ്ഞിമംഗലം ബിജെപി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ റിപ്പബ്ലിക്ക് ദിനത്തില്‍ മെമു ട്രെയിനിന് ഏഴിമല റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 8 മണിക്ക് സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: