ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാനത്തിന്റെ പ്രഭാരിയായ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗും ചേര്‍ന്ന് രതന്‍ജിതിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേയ്‌ക്ക് സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂര്‍, ജ്യോതിരാധിത്യ സിന്ധ്യ, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആര്‍പിഎന്‍ സിംഗ്.
പാര്‍ട്ടി അംഗത്വം രാജിവെച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്ത് ആര്‍പിഎന്‍ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ‘ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപ്പബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ രാഷ്‌ട്രീയ യാത്രയില്‍ പുതിയ അധ്യായം ആരംഭിക്കുന്നു’ അദേഹം രാജിക്കത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.
1996ല്‍ കോണ്‍ഗ്രസ് എംഎല്‍എയായ ആര്‍പിഎന്‍ സിംഗ,് യൂത്ത് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകത്തിന്റെ അധ്യക്ഷനായി വളരെകാരം പ്രവര്‍ത്തിച്ചു. 2009 ല്‍ പദ്രൗന മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ അദേഹം രണ്ടാം യുപിഎ സര്‍ക്കാരില്‍ ട്രാന്‍സ്‌പോര്‍ട്ട്- ഹൈവേ, പെട്രോളിയം, വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. നിലവില്‍ കോണ്‍ഗ്രസ് ത്സാര്‍ഖണ്ഡ,് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ട് ബിജെപിയില്‍ എത്തുന്നത് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തയും റായ്ബറേലി എംഎല്‍എയുമായിരുന്ന അതിഥി സിംഗ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: