കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപറമ്പ് സ്വദേശിനിയായ 19 വയസുകാരിയെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൂന്നു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ഈ കേസിലെ പ്രതിയായ പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ പീഡിപ്പിച്ചത്. ഇന്‍സ്റ്റന്റ് ഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയം നടിച്ചു വശീകരിക്കുകയും ചെയ്തതിനു ശേഷം പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ഇതുകാണിച്ച് കുട്ടിയെ പിന്നീട് ഭീഷണിപ്പെടുത്തുകയും ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തു അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് രാഹുല്‍ കൃഷ്ണയെ തളിപറമ്പ് പോലിസ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: