ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം മേഖലയില്‍ വലിയ വിപ്ലവത്തിന് ഒരുങ്ങി ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി ഒരു തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുന്നതിന് വ്യവസായത്തിന് ഒരു ഇക്കോസിസ്റ്റം സുഗമമാക്കുന്ന നയം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
നിലവില്‍, മൊബൈല്‍ ഫോണ്‍ മേഖലയില്ള് രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, ആപ്പിളിന്റെ ഐഒഎസ് എന്നിവയാണ് ലോകത്തിലെ മൊബൈല്‍ മേഖലയെ നിയന്ത്രിക്കുന്നത്. മൂന്നാമതൊരു മൊബൈല്‍ ഹാന്‍ഡ്സെറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വളരെയധികം താല്‍പ്പര്യമുണ്ട്. അതിനു കഴിവുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം (ഒഎസ്) വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളേയും സഹകരിപ്പിക്കും, മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന് വളരാന്‍ കഴിയുമെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.
വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. നമുക്ക് വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ നമ്മള് എന്താണ് നേടേണ്ടത്, അപ്പോള്‍ എല്ലാ നയങ്ങളും പ്രവര്‍ത്തനങ്ങളും അതിനോട് പൊരുത്തപ്പെടും,’ ആപ്പിള്‍, ലാവ, ഫോക്സ്കോണ്‍, ഡിക്സണ്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വ്യവസായ സ്ഥാപനമായ ഐസിഇഎ തയ്യാറാക്കിയ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സംബന്ധിച്ച വിഷന്‍ ഡോക്യുമെന്റിന്റെ രണ്ടാം വാല്യം ഐടി മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: