മുംബൈ: തിങ്കളാഴ്ച രാത്രി വാര്‍ധയിലെ സെല്സുരയ്ക്ക് സമീപം നിയന്ത്രണം വിട്ട് കാര്‍ പാലത്തില്‍ നിന്ന് വീണുണ്ടായ അപകടത്തില്‍ ഏഴു മരണം. മഹാരാഷ്ട്ര ബിജെപി എംഎല്‍എ വിജയ് റഹാംഗ്ഡേലിന്റെ മകന് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്.
ഏഴു പേരും സാവാംഗി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. രാത്രി വൈകി വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. പാലത്തില്‍ നിന്ന് 40 അടിയോളം താഴേക്ക് വീഴുകയായിരുന്നു. ”കാറിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് (പിഎംഎന്‍ആര്‍എഫ്) രണ്ട് ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: