മറയൂര്‍: ചന്ദന സംരക്ഷത്തിനായുള്ള വനം വകുപ്പിന്റെ മറയൂരിലെ ഡോഗ് സ്ക്വാഡിലേക്ക് പുതിയ നായ എത്തി. ലബഡോര് ഇനത്തില്‍പ്പെട്ട കിച്ചു എന്നു പേരുള്ള നായയായിരുന്നു സേനയില്‍ ഇതിന് മുന്‍പ് ഉണ്ടായിരുന്നത്. നിരവധി ചന്ദന മോഷണം തടയുന്നതിനും കണ്ടെത്തുന്നതിനും സഹായകരമായിരുന്ന കിച്ചു നവംബര്‍ മാസം 21 ചത്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ടതും ഇരവികുളം ദേശീയ ഉദ്യാനത്തില്‍ പരിശീലനം ലഭിച്ച ഫെലി എന്ന നായയെ എത്തിച്ചിരിക്കുന്നത്. പുതിയതായി എത്തിയ ഫെലിയെ കൂടാതെ ട്രാക്കര്‍ ഇനത്തില്‍പ്പെട്ട പെല്വിന് എന്ന ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായും നിലവില്‍ മറയൂര്‍ സാന്ഡല് ഡിവിഷന് ഡോഗ് സ്ക്വാഡിലുണ്ട്. രൂക്ഷമായ ചന്ദനകൊള്ള തടയുന്നതിനായി 2011 കാലത്താണ് മറയൂരില്‍ സ്നിഫര്‍ ഡോഗിന്റെ സേവനം ഉപയോഗപെടുത്തി തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: