പാരീസ്: വാക്സിനേഷന് നിര്‍ബന്ധമാക്കിയ ഭരണകൂടങ്ങള്‍ക്കെതിരെ യൂറോപ്പിലുടനീളം വന്‍ പ്രതിഷേധം. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് പേര് തെരുവിലിറങ്ങി. ബെല്‍ജിയം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രതിഷേധം. അമ്പതിനായിരത്തിലേറെ പേര് ഇവിടെ തെരുവിലിറങ്ങി. ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍, ജര്‍മനി രാജ്യങ്ങളില്‍ നിന്നെല്ലാം പ്രതിഷേധക്കാര്‍ ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസല്‍സിലേക്ക് എത്തി.
ഇവിടെ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. പലയിടത്തും അക്രമമുണ്ടായി. ബ്രസല്‍സില്‍ പോലീസിന്റെ വാഹനങ്ങള്‍ കത്തിച്ചു. ജലപീരങ്കി പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ തുരത്തിയത്. ബെല്‍ജിയത്തില്‍ 77 ശതമാനം പേര് മുഴുവന്‍ ഡോസ് വാക്സിനും സ്വീകരിച്ചു. 53 ശതമാനം പേര് ബൂസ്റ്ററും സ്വീകരിച്ചു. എന്നാല്‍ വാക്സിന് സ്വീകരിക്കില്ലെന്ന നിലപാടില്‍ വലിയ ശതമാനം പേര് ഉറച്ചുനില്‍ക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാണ്.
സ്പെയ്നില്‍ ബാഴ്സലോണയിലും വന്‍ പ്രതിഷേധമാണുണ്ടായത്. പൗരന്മാരുടെ അവകാശങ്ങളില്‍ കൈകടത്തരുതെന്നാരോപിച്ച് ആയിരങ്ങള്‍ പ്രകടനം നടത്തി. മാസ്ക്കുകളില്ലാതെ ശാരീരിക അകലം പാലിക്കാതെയായിരുന്നു പ്രകടനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: