വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ബിഗ് സര്‍ പ്രദേശത്ത് 1500 ഏക്കറോളം വ്യാപ്തിയില്‍ കാട്ടുതീ ആളിപ്പടരുന്നു. കൊളറാഡോ കാട്ടുതീ എന്നാണ് ഈ കാട്ടുതീക്ക് നല്‍കിയിരിക്കുന്ന പേര്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആളപായം ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാന ദേശീയപാതകളിലൊന്നായ സ്റ്റേറ്റ് ഹൈവേ വണ്‍ 20 മൈല്‍ ദൂരത്തോളം അടച്ചു. മൊണ്ടെറി കൗണ്ടിയില്‍ നിന്നും ഏകദേശം 1,100 കെട്ടിടങ്ങളില്‍ നിന്നായി 400ല്‍ പരം ആളുകളെ ഒഴിപ്പിച്ചതായി അമേരിക്കന്‍ റെഡ് ക്രോസ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് ഈ കാട്ടുതീ എന്നാണ് വിലയിരുത്തല്‍. അതല്ലാതെ, അതിശൈത്യവും മഴയും ഈയിടെ നല്ലതുപോലെ ഉണ്ടായിട്ടും എങ്ങിനെ കാട്ടുതീ പടര്‍ന്നു എന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. കഴിഞ്ഞ വര്‍ഷം ജനവരിയില്‍ മാത്രം മൂന്നോറോളം കാട്ടൂതീ പടരുന്ന സംഭവങ്ങള്‍ നടന്നതായി പറയുന്നു.
മണിക്കൂറില്‍ 112 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശിയേക്കാം എന്ന ഭീഷണി നിലനില്‍ക്കുന്നതും അധികൃതരെ ഭയപ്പെടുത്തുന്നു. അങ്ങിനെ സംഭവിച്ചാല്‍ കാട്ടൂതീ കൂടുതല്‍ മേഖലയിലേക്ക് പടരും. ഏകദേശം 13 അഗ്മിശമന ഏജന്‍സികള്‍ ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ തയ്യാറായി നിലകൊള്ളുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക