തിരുവനന്തപുരം: ഉണ്ണി മുകുന്ദന് ചിത്രം മേപ്പടിയാന്റെ വ്യാജപതിപ്പ് ടെലിഗ്രാം അടക്കം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി നടത്തുകയും ചെയത് യുവാവിനെതിരേ പോലീസില്‍ പരാതി നല്കി ചിത്രത്തിന്റെ അണിയറ പ്വര്‍ത്തകര്‍. മലപ്പുറം സ്വദേശീ ജാസീം കെവിഎം എന്ന യുവാവിനെതിരേ ആണ് ഉണ്ണി മുകുന്ദന് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ക്ക് പരാതി നല്‍കിയത്. പറ്റുമെങ്കില്‍ തന്നെ പിടിക്കാന്‍ അടക്കം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിച്ചിട്ടുണ്ട്.
അതേസമയം, ചിത്രത്തിന്റെ വ്യാജപതിപ്പ് കാണുന്നതിനെതിരേ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന് രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
നിര്‍മ്മാണവും നായകവേഷവും ചെയ്ത ‘മേപ്പടിയാന്’ സിനിമയുടെ പൈറസി പ്രിന്റ് ചിലര്‍ കാണുന്നതായി ഉണ്ണി മുകുന്ദന് നാല് വര്‍ഷത്തെ സ്വപ്നത്തിനും അപ്രതീക്ഷിതമായ നീണ്ട നാളത്തെ കാത്തിരിപ്പിനും ശേഷം റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരവെയാണ് ഇത്തരമൊരു നീക്കം ഉണ്ടാവുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് പോലും പൈറസി പ്രിന്റ് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മലയാളത്തിലും ബജറ്റ് വ്യത്യാസമില്ലാതെ ഒട്ടേറെ സിനിമകള്‍ക്ക് വ്യാജന് ലഭ്യമായിട്ടുണ്ട്.
വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യമായി ഉണ്ണി മുകുന്ദനെ ഒരു തനി നാട്ടിന്‍പുറത്തുകാരനായി ചിത്രീകരിക്കുന്ന സിനിമയാണ്. കഥാപാത്രമായ ജയകൃഷ്ണന് വേണ്ടി ഉണ്ണി 20 കിലോ ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. ഇതിനു ശേഷം വന്നുചേര്‍ന്ന കോവിഡ് ലോക്ക്ഡൗണ്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലുമേറെ വൈകിപ്പിക്കുകയും ചെയ്തു. ഉണ്ണിയുടെ പോസ്റ്റിലെ വാക്കുകള്‍ ചുവടെ:
4 വര്‍ഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് ‘മേപ്പടിയാന്’! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററില്‍ വരാന്‍ പറ്റാത്തവര്‍ ഉണ്ടാകും. എന്നിരുന്നാലും മോറല്‍ എത്തിക്സ് വെച്ചിട്ട് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടില്‍ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ?
എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയില്‍ ആണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നതാന്നെന്നും ഓര്‍ക്കണം. ഒരുപാട് മുതല്‍മുടക്കില്‍ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു മുതല്‍മുടക്കിയ ഞാനും, വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകന് വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. തിങ്കള്‍ തൊട്ട് മേപ്പടിയാന് 138 ഇല് പരം തീയേറ്ററുകളില്‍ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വീണ്ടും നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: