ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. വിചാരണയ്‌ക്ക് കൂടുതല്‍ സമയം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. വിചാരണ നീട്ടി നല്‍കരുതെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചിരുന്നു. ജസ്റ്റിസുമാരായ എംഎം ഖാന്‍വില്‍ക്കര്‍, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിചാരണയ്‌ക്ക് കൂടുതല്‍ സമയം വേണമെങ്കില്‍ വിചാരണ കോടതിയ്‌ക്ക് സുപ്രീം കോടതിയെ സമീപിക്കാം. ദിലീപിന് വേണ്ടി മുകുള്‍ റോഹ്ത്തകിയാണ് കോടതിയില്‍ ഹാജരായത്.
കേസില്‍ ഫെബ്രുവരി 16നകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
വിചാരണക്കോടതിക്ക് നീതിയുക്തമായ തീരുമാനമെടുക്കാം. ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: